എന്റെ കുടുംബ വീട്ടിലെ കിണറ്റിൻകരയിൽ ഒരു ചെമ്പരത്തിമരം ഉണ്ട്. സാധരണ ചെമ്പരത്തിയല്ല, നല്ല റോസ് നിറത്തിലുള്ള വലിയ പൂക്കളുള്ള ചെമ്പരത്തിമരം. ഞാൻ കാണുന്ന അന്നുമുതൽ അതിനു ഒരേ രൂപമാണു. ഒരു ആറര അടി പൊക്കം ഉണ്ട്, നല്ല ബലമുള്ള തടി, താഴെ ശിഖരങ്ങളൊന്നുമുല്ല, മുകളിൽ രണ്ട് ശിഖരം മാത്രം. ഒരുപാട് പൂക്കളൊന്നുമില്ല, എന്നാലും ദിവസവും മൂന്ന് നാല് പൂക്കൾ കാണും. എല്ലാ ദിവസവും വൈകീട്ട് വിളക്കിൽ വയ്ക്കാൻ അമ്മാമ അതു പറിച്ചെടുക്കയും ചെയ്യും. അമ്മാമ എന്നാൽ അമ്മയുടെ അമ്മ അല്ലാട്ടൊ, അച്ഛന്റെ അമ്മയേയും ഞാൻ അമ്മാമ എന്നാണു വിളിക്കുന്നതു, അതു അങ്ങനെയങ്ങ് ശീലിച്ചുപോയി.
എന്നും അമ്മ തുണി അലക്കാൻ കിണറ്റിൻകരയിൽ പോകുമ്പോൾ ഞാനും കൂടെ പോകും. അലക്കിതീരുന്നതുവരെ ഞാൻ ആ ചെമ്പരത്തിയുടെ മുകളിലായിരിക്കും. ആ ചെമ്പരത്തി എന്റെ മാത്രം വകയായിരുന്നു. വേറെ ആർക്കും അതിൽ കയറാൻ അമ്മാമ അനുവാദം നൽകിയിട്ടില്ല. ഞങ്ങൾ മാത്രമല്ല, എന്റെ വീടിനടുത്തുള്ള എല്ലാ വീട്ടിലെ പെണ്ണുങ്ങളും തുണി അലക്കും വെള്ളമെടുക്കലും ഒക്കെ ഈ കിണറ്റിൽ നിന്നുതന്നെയാണു.
ഒരു ദിവസം അമ്മയും ഞാനും തുണിയലക്കാൻ കിണറ്റിൻകരയിലെത്തിയപ്പോൾ, അതാ എന്റെ ചെമ്പരത്തിയുടെ മുകളിൽ “മച്ചിഗുണ്ടൻ”. ഈ മച്ചിഗുണ്ടൻ എന്റെ ആത്മാർത്ഥ സുഹൃത്താണു. അന്നും ഇന്നും. അവനു ഈ പേരു വരാൻ കാരണം, അവനു അത്രയ്ക്ക് തടി ഉണ്ടായിരുന്നു എന്നതുതന്നെ. പക്ഷേ പാവം, എലാവരും കൂടി അവനെ അങ്ങനെ വിളിച്ച് വിളിച്ച് അവനിപ്പൊ മെലിഞ്ഞുപോയി. എന്നാലും പഴയ പേരു പൂർവ്വാദികം ശക്തിയിൽ ഇപ്പോഴും അങ്ങനെ തന്നെയുണ്ട്.
അപ്പൊ പറഞ്ഞുവന്നതു, എന്റെ ചെമ്പരത്തീടെ മുകളിൽ മച്ചിഗുണ്ടൻ. ആ കാഴ്ച കണ്ട് എനിക്ക് സഹിച്ചില്ല. അന്നൊക്കെ അവനു ഒരു വിനോദം ഉണ്ട്, എന്നും സ്കൂൾ വിട്ട് ഞാനും അവനും ഒരുമിച്ചാണു വരുക. തോളിൽ കയ്യിട്ട് ചിരിച്ചുകളിച്ച് വരും, എന്റെ വീട് എത്താറാകുമ്പോൾ അവൻ എന്റെ മുതുകത്ത് നല്ലൊരു ഇടിയും തന്നിട്ട് ചിരിച്ചുകൊണ്ട് അവന്റെ വീട്ടിലേക്ക് ഓടിപ്പോകും. ഞാൻ കുറേ നേരം ആ ഇടവഴിയിൽ താരപ്പുറത്തിരുന്ന് കരഞ്ഞിട്ട് ഞാനും എണീറ്റ് വീട്ടിൽപ്പോകും. എന്നും ഇതു തന്നെ അവസ്ഥ. എന്നാൽ അവന്റെയും എന്റെയും അരോഗ്യസ്ഥിതി കണക്കിലെടുത്ത് ഞാൻ അവനോട് ഉടക്കാനൊന്നും നിക്കില്ലായിരുന്നു.
പക്ഷേ ഇത്തവണ എനിക്ക് സഹിച്ചില്ല, എന്റെ മാത്രം അവകാശമായിരുന്ന എന്റെ ചെമ്പരത്തിയിൽ, അവൻ കയറി ഗമയിലിരുന്നു കുതിര കളിക്കുന്നു. എന്റെ എല്ലാ നിയന്ത്രണവും വിട്ടു. ഞാൻ അലറിക്കൊണ്ട് അവന്റെ അടുത്തെത്തി, അവനെ വലിച്ചു താഴെയിട്ടു. അപ്രതീക്ഷിതമായ ആക്രമണം, അവനും ഒന്നു അന്തം വിട്ടു. അങ്ങോട്ടും ഇങ്ങോട്ടും അടിയായി. എനിക്കറിയാമായിരുന്നു അവന്റെ മുന്നിൽ ഞാൻ വെറുമൊരു ഞാഞ്ഞൂലാണെന്ന്, അന്നേരം അതൊന്നും ആലോചിച്ചില്ല. പക്ഷേ അവൻ എന്നെ എടുത്തെറിഞ്ഞു, എന്റ്റെ പുറത്തുകയറിയിരുന്നു എന്നെ എടുത്തിട്ടിടിക്കാൻ തുടങ്ങി. പെട്ടന്നാണു അവന്റെ കഴുത്തിൽ ഒരു വെള്ളി ലോക്കറ്റ് കെട്ടിയിരുന്ന കറുത്ത ചരട് ഞാൻ കണ്ടതു. ഞാൻ ആ ചരടിൽ വലിച്ചുമുറുക്കിയങ്ങ് പിടിച്ചു. കുതിരയ്ക്ക് കടിഞ്ഞാണിട്ടതുപോലെ അവൻ എന്റെ നിയന്ത്രണത്തിലായി. ആ തക്കത്തിൽ ഞാനും കൊടുത്തു കുറേ ഇടി. അപ്പോഴേക്കും അവന്റെ അമ്മയും, എന്റെ അമ്മയും നിലവിളിച്ചുകൊണ്ട് ഓടി വന്നു ഞങ്ങളെ പിടിച്ചുമാറ്റി.
പാവം, അവന്റെ കഴുത്ത് ചരടു മുറുകി നന്നായ് ചുവന്നിരുന്നു. എല്ലാവരും വന്നു, ഞങ്ങളെ രണ്ട്പേരെയും കുറേ വഴക്ക് പറഞ്ഞു. അവസാനം അമ്മാമയും വന്നു, അമ്മാമ അവനോട് ചോദിച്ചു, “ അതു അവന്റെ ചെമ്പരത്തിയല്ലേ, നീ എന്തിനാ അതിൽ കയറിയതു” എന്ന്. അങ്ങനെ ആ ചെമ്പരത്തിയിൽ എനിക്കുള്ള അവകാശം എല്ലാവരുടെയും മുന്നിൽവച്ച് ഒന്നുകൂടി അംഗീകരിക്കപ്പെട്ടു. പിറ്റേ ദിവസവും ഞങ്ങളൊരുമിച്ച് സ്കൂളിൽ പോയി, എങ്കിലും എന്റെ ഉള്ളിന്റെയുള്ളിൽ നല്ല പേടിയുണ്ടാരിരുന്നു, ഇന്നലത്തേതിനു അവൻ പകരം വീട്ടുമോയെന്നു. പക്ഷേ ഒന്നും സംഭവിചില്ല, എന്നത്തെയും പോലെ വൈകിട്ട് ഒരുമിച്ച് തിരിച്ചും വന്നു. ഇത്തവണ അവൻ എന്റെ മുതുകത്ത് ഇടിച്ചിട്ട് ഓടിയില്ല, ഇന്നലത്തെ കഴുത്തിന്റെ വേദന മാറിയിട്ടില്ലാത്തതു കൊണ്ടാണോ എന്തൊ? പക്ഷേ പിന്നീടൊരിക്കലും നമ്മൾ തമാശയായിട്ട് പോലും അടി കൂടിയിട്ടില്ല.
ഇന്നും ആ ചെമ്പരത്തി അവിടെ ഉണ്ട്, പക്ഷേ അതിൽ കയറി കളിക്കാനും അടികൂടാനും ഞാനും എന്റെ പ്രിയസുഹൃത്തും നാട്ടിലില്ല. വൈകുന്നേരങ്ങളിൽ പൂവു പറിച്ചു വിളക്ക് വയ്ക്കാൻ അമ്മാമയും ഇന്നു ഈ ലോകത്തില്ല…
.................................................................................................................................
നന്ദി: ഈ ചിത്രം വരച്ചുതന്ന സ്നേഹചേച്ചിക്ക്.
This comment has been removed by the author.
ReplyDeleteവളരെ നല്ല അഭിപ്രായം...:)
ReplyDeleteഎടാ ആ പഴയ ഒരു ഫീല്‍ തരാന്‍ നിന്‍റെ എഴുത്തിന് പൂര്‍ണ്ണമായും കഴിഞ്ഞു എന്ന് തന്നെ പറയണം. ഒരു കൊച്ച് കുട്ടിയുടെ മനസ്സ് പോസ്റ്റില്‍ തെളിഞ്ഞു കാണാം.മച്ചിയോടു പറയണം ഇതൊന്നു വായിക്കാന്‍. അവന് സന്തോഷമാകും. ഉറപ്പ്. നിനക്ക് നല്ല ഭാഷ കയ്യിലുണ്ട്. എഴുതുക. ഒരുപാട് എഴുതുക.അക്ഷരത്തെറ്റുകള്‍ ഇല്ലാതെ.! കാണാം. ആശംസകള്‍!
ReplyDeleteചെമ്പരത്തി മരം ഇനിയും പൂക്കള്‍ വിരിയിച്ചു കൊണ്ടേ ഇരിക്കട്ടെ ....അത് പോലെ ഓര്‍മ്മകളും എന്നും തെളിഞ്ഞു നില്‍ക്കട്ടെ..
ReplyDeleteഇനിയും ഓര്‍മ്മകള്‍ ചികയു ...എഴുതു...കുടുതുല്‍ കുടുതല്‍ എഴുതു ,....ആശംസകള്‍...
ബാല്യകാല സ്മരണകള്‍, വളരെ നന്നായി എഴുതിയിരിക്കുന്നു.ഇത് കണ്ടാല്‍ പകരം വീട്ടല്‍ ഇപ്പോള്‍ കിട്ടും അന്ന് ചിലപ്പോള്‍ മറന്നു പോയതാകും.
ReplyDeleteVery Nice...
ReplyDeleteബാല്യകാല സ്മരണയിലെ ഒരേട്. എന്നാലും ഇനിയതില്‍ കയറാന്‍ മുതിരേണ്ട.(പൊട്ടിവീണ് കാലൊടിഞ്ഞു കിടപ്പിലാകുന്നാ പറഞ്ഞെ..)
ReplyDeleteകേള്‍ക്കാത്തത് അതിമധുരം.....:)
ReplyDeleteആശംസകള്‍...........
ആ രീതി അതിഷ്ട്ടായി .... അപ്പൊ ചെമ്പരത്തി കഥ കഴിഞ്ഞു ഇനിയേതാ
ReplyDelete@ അഹിഷ്:- താങ്ക്സ് ടാ...
ReplyDelete@ ആളവന്‍താന്‍ :- താങ്ക്സ് ടാ, പിന്നെ മച്ചി വായിച്ചു, എന്നെ വിളിച്ചിട്ട് കുറേ പറഞ്ഞു...
@ സ്നേഹ:- നന്ദി ചേച്ചീ... ഉം, ഞാൻ ശ്രമിക്കുന്നുണ്ട്...
@ ജിഷാദ്:- നന്ദി ജിഷാദേട്ടാ... ഇപ്പൊ പകരം ചോദിക്കാൻ വന്നാൽ ഞാനും ഒരു കൈ നോക്കും, ഹി ഹി...
@ ലിജിനി:- താങ്ക്സ് ചേച്ചീ...
@ കണ്ണൂരാൻ:- നന്ദി കണ്ണൂരാൻ..., ഇതിലേ വന്നതിനും...
@ ചില്ലു:- അതെ ചില്ലൂസേ..., കേള്‍ക്കാത്തത് അതിമധുരം...
@ ഒഴാക്കാൻ:- നന്ദി ഒഴാക്കാൻ, ഉം ഇനി... ആ വരുന്നുണ്ട്...
ചെമ്പരത്തിപ്പൂവിലൂടെ ഒരു ബാല്യകാല സ്മരണ. കുറച്ചു നേരത്തേക്ക് ഒരു കുട്ടിയായതു പോലെ തോന്നി. എന്റെ വീട്ടിന്റ തൊടിയിലും ഒരു ചെമ്പരത്തി മരം ഉണ്ടായിരുന്നു. ഓണത്തിനു പൂക്കളം ഇടുമ്പോള്‍ അതിലെ പൂക്കളാണ് ആദ്യം പറിക്കാറ്. അമ്മാമ്മയെ പറ്റി വായിച്ചപ്പോള്‍ എന്റെ മരിച്ചു പോയ അമ്മൂമ്മയേയും ഓര്‍ത്തു പോയി..ആ ചെമ്പരത്തിയുടെ അടുത്ത് നിര്‍ത്തി എടുത്ത അമ്മൂമ്മയുടെ ഒരു ഫോട്ടോ ഞാനിപ്പോള്‍ എടുത്തു നോക്കി.
ReplyDeleteഫോളോവറാകാന്‍ ഓപ്ഷനൊന്നും കാണുന്നില്ലല്ലോ? പുതിയ പോസ്റ്റ് ഇടുമ്പോള്‍ മെയില്‍ അയച്ചാലും മതി. ഇനിയും വരാം.
ithok egane ezhuthunu...
ReplyDeleteeniku oru comment idan polum ariyillena satyam ni manasilakanam athu konde kollam super enok idunu ..
sharikum nannayitunde...ninte ella feelingsum ithil nannayi present cheythu
keep gng
ഈ പോസ്റ്റ് ഇഷ്ട്ടായി ,കാരണം ഓര്‍മ്മ ചെപ്പില്‍ നിന്നും എഴുതിയത് കൊണ്ട് ,അത് വായിക്കുന്ന സന്തോഷം ഈ പോസ്റ്റ് വായിച്ചപ്പോള്‍ കിട്ടി ..ഇനിയും ഒരുപാട് എഴുതുവാന്‍ ഉണ്ടാക്കട്ടെ ,എല്ലാവിധ ആശംസകളും .......
ReplyDeleteബാല്യകാല സ്മരണകള്‍, വളരെ നന്നായി ,ഇടയ്ക്കൊക്കെ അടിയൊക്കെ കൂടണം ::
ReplyDelete@ വായാടി:- നന്ദി വായാടീ.., ഇതിലേ വന്നതിനും, വയിച്ചപ്പോഴുള്ള അനുഭവം പങ്ക് വച്ചതിനും...
ReplyDelete@ ലിന്റ:- താങ്ക്സ് ലിന്റൂ... നിനക്കതു മനസ്സിലാക്കാൻ പറ്റിയല്ലൊ ഒത്തിരി നന്ദി...
@ സിയ:- ഇഷ്ടായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം, നന്ദി...
@ മിന്നു:- നന്ദി മിന്നൂ... പിന്നെ ഇപ്പോഴും അത്യാവശ്യം അടിയൊക്കെ കൂടാറുണ്ട്.
ബാല്യ കാല സ്മരണകള്‍ എന്നും എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്.
ReplyDeleteവളരെ ഭംഗിയായി എഴുതി. പക്ഷെ ഇടയില്‍ സംസാരിക്കും പോലെ തോന്നി.
എഴുത്തും സംസാര ഭാഷയും രണ്ടാണ്. കുറെ വായിക്കൂ. അപ്പോള്‍ വ്യത്യാസം മനസിലാവും.
ആശംസകള്‍.
@ സുൽഫി:- അതെ ചേട്ടാ, ഉം വായിക്കുന്നുണ്ട്.. തെറ്റുകൾ തിരുത്താൻ ശ്രമിക്കാം...
ReplyDeleteഈ ബാല്യകാല സ്മരണകള്‍ നന്നായി..നല്ല ഒഴുക്കോടെ വായിക്കാന്‍ കഴിഞ്ഞു.
ReplyDelete@ ലക്ഷ്മി:-നന്ദി ചേച്ചീ.., അതു അന്നു എന്തെങ്കിലും വിഷയം എഴുതാൻ വേണ്ടി ആലോചിച്ചപ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തിയതാണു…
ReplyDelete