Thursday, December 16, 2010

സ്പന്ദനങ്ങൾ


അരുമപ്രകാശമോ, അളവുറ്റസ്നേഹമോ
നിന്മുന്നിൽ വന്നുനിന്നീടിൽ

അതിവിമലമാം സ്മരണയിൽ
ഞാൻ അഗതിയായി നടന്നപ്പോൾ
ഒരുകൊച്ചുഗീതമായ് എന്നുള്ളിൽ നീ
പലവുരു സാന്ത്വനം നല്‍കീ

സ്നേഹത്തിൻ തേന്‍കൂടു
ഉള്ളില്‍ വിടര്‍ത്തിയെൻ

നനവാർന്ന കൺപീലി പുല്‍കീ
മധുകണം തൂകുന്ന നിന്നഴകു കണ്ടെന്റെ
കനവുകൾ പൂത്തു തളിർത്തൂ...
അടയാത്തജാലകം കാറ്റിൽ
തിരിച്ചെന്നിലലിയുവാൻ കാത്തിരുന്നൂ..
നിശ്ച്ചലകരമാംനറുമലർ
ശയ്യയിൽ എന്നെ നീതാരാട്ടു പാടീയുറക്കീ
ആര്‍ദ്രമാം കുങ്കുമം നെറ്റിയിൽപൂശിയാ-
സന്ധ്യയും ചാമരം വീശീ
എതോവികാരങ്ങൾ ഉള്ളിൽ പടര്‍ത്തിയെന്‍
നെഞ്ചിലേക്കന്നു നീ ചാഞ്ഞൂ...
കൌമാരസ്വപ്നങ്ങൾ  ‍താലോലമാട്ടി നീ-
യെന്നില്‍ പ്രണയ സല്ലാപം നിറച്ചൂ...
പൂക്കളെ പുല്‍കിയനിൻ വിരൽ-
ത്തുമ്പിനാലെൻ അനുരാഗതന്ത്രികൾ മീട്ടി...
മദനലാവണ്യമിഴികളാൽ എന്നെ നീ
പലദിനം ലാളിച്ചതല്ലേ

ഇന്നുനീയെല്ലം വെടിഞ്ഞെങ്ങോപോയ്
എങ്കിലും, ഒരു കിളിയായിരുന്നെങ്കിൽ
ഞാൻ നിന്നരികിൽ പാറിവന്നേനേ...
.................................................................................................................................
നന്ദി: ഈ കവിത വായിച്ച്, തെറ്റുകൾ തിരുത്തിത്തന്ന കണ്ണൂരാന്.

Friday, December 3, 2010

യാത്രാമൊഴി

മരണവാതിൽ പടിയിൽ ഞനെന്റെ
നിമിഷവും കാത്തുനിൽക്കവേ…
വിടപറഞ്ഞീടാൻ കഴിവില്ല്ലാതെ,
ഇനി, തെല്ലും സമയമില്ലെൻ പ്രിയതമേ
തിരിയുവാൻ, നിന്നെ പുണരുവാൻ…
ഇരുളിൽ നാം തീർത്ത അദൃശ്യഭാഷകള്‍
ഇനിനമുക്കു സ്മൃതികളാം…
മധുരജീവിതകാവ്യം പോലെ നീ
കൂടെയുള്ളതെൻ സൗഭാഗ്യം...
ഇനിയുമില്ല തിരിഞ്ഞുനോക്കുവാൻ ,
സമയം തെല്ലുമില്ലെൻകണ്മണീ...
എൻ സഫലയാത്രയ്ക്കൊരുങ്ങണം…
തട്ടിവീണിട്ടും ചില്ലുപൊട്ടാത്തകണ്ണാടിയിൽ-
നിൻരൂപംപിന്നെയും ജ്വലിക്കുന്നൂ...
വിശ്വാസവൃക്ഷങ്ങള്‍ കടപുഴകിവീഴുന്നു...
സ്വപ്നസൗധങ്ങൾ ഇടിഞ്ഞു വീഴുന്നു...
എരിയാൻ തുടങ്ങും മുൻപ് നിൻ-
ചിരിക്കുന്നമുഖമെങ്കിലും മുന്നിലുണ്ടാകണം.
അഗ്നിയാളുന്നതിനുമുൻപ് ഇടവഴിയിൽ നിന്നെ-
ഞാനെൻ ഗാനത്തിൻ വരികൾ കൊണ്ട്ബന്ധിപ്പൂ…
അതുനമുക്കുമാത്രമായ്…
വെറുതേ കാക്കുന്നു ഞാൻ…
വെറുതേ മോഹിക്കുന്നു ഞാൻ…
.................................................................................................................................