Tuesday, September 21, 2010

ദേശാടനക്കിളി


ദേശാടനക്കിളിയായി പാറിയൊരുന്നാളെന്മനം
       ദേശാന്തരങ്ങളിലൂടെ ആകാശത്തിൻ വിശാലതയിൽ
ജാലകത്തിൻ നിഴലായ് ഒരു വെളിച്ചം കണ്ടു
      പൊന്നൊളിവിതറിയതെൻ ജീവിതത്തിന്നഗാധതയിൽ

പ്രഭാതത്തിൽ പുൽക്കൊടിവെട്ടി-
      ത്തിളങ്ങീടും, ഹിമകണമിറ്റിറ്റു വീഴുമ്പോൾ
അതെൻ ഹൃദയത്തിലാഴ്ന്നിറങ്ങി ചില്ലു-
       കൊട്ടാരത്തിനുള്ളിൽ വിടരും പുഷ്പ്പംപോൽ.

ചന്ദ്രബിംമ്പമായതെൻ ആമ്പൽപൊയ്കയില-
      തൊരു കുളിരായ് പടർന്നു
എൻ ഹൃദയമിടിപ്പിൻ വേഗം കൂടി
       എൻ രക്തധമനികൾ വലിഞ്ഞു മുറുകുമ്പോൾ

എൻ ഹൃദയമേതോ അറിയാദിക്കി
     വിശാലതയിൽ ചൂഴ്ന്നിറങ്ങുമ്പോൾ
ബാല്യത്തിൻ ചുറുചുറുക്കിലെന്താഹ്ലാദം
      ഈ കുരുന്നിൻ മുഖമെന്തു തേജസ്സ്

രുമറിഞ്ഞീലയീ നിഷ്കളങ്കഹൃദയത്തിൻ നൊമ്പരം
      ബാല്യത്തിൻ നിഷ്കളങ്കതയെന്നോ നഷ്ടമായ്
പിന്നെ കൌമാരത്തിൻ പടിവാതിൽ
      കടന്നെൻ ഹൃദയത്തിൽ പൂത്തൂ വസന്തം

കൌമാരം പളുങ്കുപാത്രം പോൽ ദു:ഖത്തിൻതിരിനീട്ടി-
     യെന്തിനോ വേണ്ടി ദാഹിച്ചു, തേങ്ങുന്നതെന്തിനെന്നറിയീല
പിന്നെ യൌവനമായ്, യൌവനത്തിലേറെ
       തുടുത്ത ജീവിതത്തിൻ ഗന്ധമറിഞ്ഞു
   
യൌവനത്തിൻ വീഥിയിലൊരിക്കലും ദു:ഖമില്ലെന്നു,
     മറ്റുജീവജാലങ്ങളറിയുന്നുവോയെൻ ഹൃദയത്തിൻ വേദന
പിന്നെ വാർദ്ധക്യമായ് ആരുമില്ലാതെ, ആശ്രയമില്ലാതെ-
     യേതോ വ്രുദ്ധസദനത്തിന്നിരുട്ടറയിൽ
     
ചിലപ്പോൾ വഴിവക്കിലല്ലങ്കിൽ
      ആശുപത്രിക്കിടക്കയിലെൻ ജീവിതം
പ്രിയജനങ്ങളരുകിലെത്തുമെന്ന വിശ്വാസത്തിൽ
       മെഴുകുതിരിവെട്ടത്തിൻ നാളമായെൻ ജീവിതം   
     
മൈക്രോസോഫ്റ്റിനുള്ളറയിൽ ലോകമൊതുങ്ങുമ്പോൾ
    ഞൊടിയിടയിൽ വിവരങ്ങൾ വിരൽതുമ്പിലെത്തുമ്പോൾ
അനുദിനം ആശകൾ വളരുന്നു
    അന്തമില്ലാതെയൊരു ദേശാടനക്കിളിയായി പാറുന്നു
.................................................................................................................................
നന്ദി: ഈ ചിത്രം വരച്ചുതന്ന സ്നേഹചേച്ചിക്ക്.
നന്ദി: ഈ ബൂലോകം കാണിച്ചു തന്ന എന്റെ പ്രിയസുഹൃത്ത് വിമലിന്.


24 comments:

  1. എടാ കവിത ഒരുപാട് ആസ്വദിക്കാന്‍ ഉള്ള കഴിവ് പോലും ഇല്ല എനിക്ക്. എന്നാലും നിന്‍റെ ഈ എഴുത്ത് എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു. വെറും ഒരു ചുമ്മാ എഴുത്തായി ഇതിനെ കാണാന്‍ വയ്യ. ഈ എഴുത്തില്‍ കാര്യമുണ്ട്. നിന്നില്‍ എഴുതാന്‍ ഉള്ള കഴിവും. നീ എന്‍റെ ആദ്യ പോസ്റ്റില്‍ ഇട്ട അതേ അഭിപ്രായം ഞാന്‍ ഇനിയൊന്നു തിരിച്ചു പറയട്ടെ.... "നിന്നില്‍ നിന്നും ഞാന്‍ ഇങ്ങനെ ഒരു സംഗതി പ്രതീക്ഷിച്ചില്ല." - സത്യം..

    ReplyDelete
  2. എന്നാലും നിന്നും ഈ ചതി പ്രതീക്ഷിച്ചില്ല, എന്തായാലും സംഭവം കൊള്ളാം..
    keep on goin....

    ReplyDelete
  3. really didt expect this much.Everyone who staying overseas will b having this types mental conditing when they misss their home, home country and friends.bt all of them suppress their feelings and will never find time to stream their feeling in creative way. Anyway u did it. good, keep it up

    ReplyDelete
  4. ദേശാടനകിളി ഇനിയും കുറെ ദുരെ പറക്കെട്ടെ ......
    വിവിധ ദേശങ്ങളിളുടെ സഞ്ചരിക്കെട്ടെ ...
    ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കെട്ടെ ...
    പ്രാര്‍ത്ഥനകളോടെ ......

    ReplyDelete
  5. നല്ല വരികള്‍....

    മീശയുടെ ഷേപ്പ് മാറ്റണം കേട്ടോ ? ഹാ ഹാ ഹാ...

    ReplyDelete
  6. ഒന്നും പറയാനുള്ള കഴിവില്ല

    ReplyDelete
  7. എന്താ മച്ചൂ? കവിതയൊക്കെ കൊള്ളാം പക്ഷെ ബ്ലോഗില്‍ ഒരു ഗുണ്ടമതി ഓക്കേ ? ഇനി കാണുമ്പോള്‍ മീശയിനി മേലോട്ട് പിരിച്ചുവേക്കരുത് കേട്ടോ ?

    ReplyDelete
  8. its really nice
    ninte ullil egane oru kalaakaran olichiripundayiruno?

    ReplyDelete
  9. കവിതയിലൂടെ ഒരു ജീവിതം വരച്ചുകാട്ടിയിരിക്കുന്നു. കൊള്ളാം.

    ReplyDelete
  10. കൊള്ളാമല്ലോ ഈ വരികള്‍....

    ReplyDelete
  11. @ ആളവൻതാൻ:- ടാ.. പ്രതീക്ഷിക്കാത്തതല്ലേ ജീവിതത്തിൽ അധികവും.
    @ അഹിഷ്:- താങ്ക്സ് ടാ….
    @ പ്രേംലാൽ:- അണ്ണോ.. നമ്മുക്കിട്ട് വയ്ക്കല്ലേ… താങ്ക്സ്….
    @ സ്നേഹ:- നന്ദിയുണ്ട് ചേച്ചീ, ഒത്തിരി ഒത്തിരി….
    @ ജിഷാദ്:- താങ്ക്സ് ചേട്ടാ, പിന്നെ മീശയുടെ കാര്യം നമുക്ക് ആലോചിക്കാം…ഹിഹി…
    @ ചില്ലു:- ഉം, ആക്കിയതാണല്ലെ? നിങ്ങളൊക്കെ വലിയ വലിയ ആളുകൾ…..
    @ ഗുണ്ട:- താങ്ക്സ് ഉണ്ടേ.. സോറി ഗുണ്ടേ…, ഈ പാവം ജീവിച്ചു പൊയ്കോട്ടെ…
    @ ലിന്റ:- താങ്ക്സ് ലിന്റൂ…, ഉം അവൻ ഒളിച്ചിരിക്കയാ…..
    @ ജയരാജ്:- താങ്ക്സ് ചേട്ടാ...
    @ ലിജിനി:‌- താങ്ക്സ് ചേച്ചീ...
    @ വായാടി:- നന്ദി വായാടീ.., ഒരു ശ്രമം മാത്രമാണ്...
    @ ലീല:- നന്ദി ചേച്ചീ... ഇവിടെ വരെ വന്നതിനും, അഭിപ്രായത്തിനും

    ReplyDelete
  12. വരികളില്‍ നല്ല ഈണം ഉണ്ട്.. കവിതകള്‍ ഇനിയും എഴുതണം ,ഇത് ആണ് എനിക്ക് കൂടുതല്‍ മനസ്സില്‍ തട്ടി യത് നല്ല വരികള്‍ .

    ആരുമറിഞ്ഞീലയീ നിഷ്കളങ്കഹൃദയത്തിൻ നൊമ്പരം
    ബാല്യത്തിൻ നിഷ്കളങ്കതയെന്നോ നഷ്ടമായ്…
    പിന്നെ കൌമാരത്തിൻ പടിവാതിൽ
    കടന്നെൻ ഹൃദയത്തിൽ പൂത്തൂ വസന്തം

    ReplyDelete
  13. നല്ല വരികള്‍ ,ഒരു ജീവിതം കവിതയില്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു,തുടരുക ഇനിയും. ആശംസകള്‍

    ReplyDelete
  14. കവിതയു ചിത്രവും ഒരുപോലെ ഇഷ്ടപ്പെട്ടു.

    ReplyDelete
  15. നന്നായിട്ടുണ്ട്, തുടരുക, ആശംസകൾ

    ReplyDelete
  16. kavithayillode oru jeevitham nannayitundu

    ReplyDelete
  17. എതു വരികളെ പറ്റി പറയണം എന്നു അറിയില്ല,എല്ലാം ഒന്നിനൊന്നു നല്ലതാ...,സൂപ്പര്‍ ,ഒരുജീവിതം നന്നയീഅവതരിപ്പിച്ചു...,ഇനിയും എഴുതുക..,ആശംസകള്‍

    ReplyDelete
  18. "ചന്ദ്രബിംമ്പമായതെൻ ആമ്പൽപൊയ്കയില-
    തൊരു കുളിരായ് പടർന്നു…
    എൻ ഹൃദയമിടിപ്പിൻ വേഗം കൂടി
    എൻ രക്തധമനികൾ വലിഞ്ഞു മുറുകുമ്പോൾ…"

    ഒത്തിരി ഇഷ്ടപ്പെട്ടു ഈ വരികള്‍,നല്ല ആശയസംപൂര്‍ണ്ണമാണു കവിത,ആശംസകള്‍ ..

    ReplyDelete
  19. @ സിയ:- നന്ദി സിയ..., ഒത്തിരി നന്ദി...
    @ മിന്നു:- നന്ദി മിന്നൂ..., എന്റെ എല്ലാ പോസ്റ്റുകളും വായിച്ചു അല്ലെ.
    @ ജൂവൈരിയ:- സന്തോഷം..., :)
    @ കേരളദാസനുണ്ണി:- നന്ദി, ചിത്രം വരച്ചു തന്നത് എന്റെ ഒരു ചേച്ചിയാണ്
    @ നിശാസുരഭി:- നന്ദി, ഇനിയും കാണാം…
    @ ഡ്രീംസ്:- താങ്ക്സ് ഡ്രീംസ്…
    @ കല്ലു:- നന്ദി കല്ലൂ..., വീണ്ടും വരണം...
    @ നീരജ്:- താങ്ക്സ്സ്... നീരജ്... വീണ്ടും കാ‍ണാം...

    ReplyDelete
  20. കൊള്ളാം ..എഴുതി എഴുതി തെളിയട്ടെ ഇനിയും..
    നല്ല കവിതകള്‍ പിറക്കട്ടെ.

    ReplyDelete
  21. @ ലക്ഷ്മി:- നന്ദി ചേച്ചീ…, ഒത്തിരി ഒത്തിരി….

    ReplyDelete