Tuesday, 12 October 2010

ഒരിറ്റ് കണ്ണുനീരും, ഒപ്പം ഒരായിരം പ്രാർത്ഥനയും

ചിലിയിലെ ഖനിക്കുള്ളിൽ അകപ്പെട്ടുപോയ മുപ്പതിലേറെ കൂടെപ്പിറപ്പുകൾക്ക് വേണ്ടി

        അഗ്നിപർവ്വതങ്ങൾ, മഴക്കാടുകൾ, പർവ്വത നിരകൾ, തടാകങ്ങൾ, ചെറുദ്വീപുകൾ എന്നിവ ഏറെയുള്ള ചിലി. ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രദേശം. നിറയെ സ്വർണ്ണ ഖനികളും, ചെമ്പ് ഖനികളും നിറഞ്ഞ നാട്. എന്നാൽ അടുത്തിടെ ഉണ്ടായ ഒരു മലയിടിച്ചിലിൽ ഒരു ഖനിക്കുള്ളിൽ അകപ്പെട്ടുപോയ 33 മനുഷ്യജീവനുകളെ പറ്റി, നമ്മളെല്ലാവരും അറിഞ്ഞു. മലയിടിച്ചിലിൽ ഖനിക്കുള്ളിലെ എല്ലാവരും മരിച്ചുപോയി എന്നു ലോകം വിധിയെഴുതിയ 16 നാളുകൾ, എന്നാൽ പതിനേഴാം ദിവസം ലോകമറിഞ്ഞു ഖനിക്കുള്ളിലെ 33 പേരും ജീവനോടെ ഉണ്ടെന്ന്... അത്രയും ദിവസം ഖനിയിൽ കരുതിവെച്ചിരുന്ന ഭക്ഷണവും, വെള്ളവും പങ്കിട്ട് കഴിച്ച് അവർ ജീവൻ നിലനിർത്തി. ബാക്കിയുള്ള ദിവസങ്ങളിൽ ചെറിയ ട്യൂബു വഴി എഴിത്തിച്ച് കൊടുത്ത ഭക്ഷണവും, വെള്ളവും അവരുടെ ജീവൻ ഇത്രയും നാൾ പിടിച്ചുനിർത്തി. ട്യൂബിൽ ഘടിപ്പിച്ച ക്യാമറ വഴി അവരെ പുറം ലോകം കണ്ടു. ഇതിനിടയിൽ അവരെ പുറത്തുകൊണ്ടുവരാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും ഒക്കെ പരാജയപ്പെടുകയായിരുന്നു
      ഒടുവിൽ, പുതുതായി ഒരു “പേടകം” നിർമിച്ചു അത് ഖനിക്കുള്ളിൽ ഇറക്കി അതിലൂടെ ഓരോരുത്തരെയും പുറത്തുകൊണ്ട് വരുവാൻ തീരുമാനിച്ചു. അര മൈൽ താഴചയിൽ 66 സെന്റീമീറ്റർ ആരത്തിൽ തുരങ്കം ഉണ്ടാക്കി അതുവഴി വേണം പേടകം ഉള്ളിലെത്തിക്കാൻ.  33 പേർക്ക് വേണ്ടിയും 33 തവണ പേടകം ഇറക്കുകയും കയറ്റുകയും ചെയ്യണം, അങ്ങനെ വരുമ്പോൾ തുരങ്കത്തിന്റെ സൈഡ് ഇടിഞ്ഞ് വീണ്ടും അപകടസാധ്യത കൂടാം. അങ്ങനെ ഉണ്ടാവാതിരിക്കാൻ ഈ തുരങ്കത്തിൽതന്നെ അതേ അളവിൽ 93 മീറ്റർ ആഴത്തിൽ ഉരുക്ക് പൈപ്പുകൾ ഇറക്കി. അതിലൂടെ വേണം ഈ പേടകം ഉള്ളിലെത്തിക്കാൻ. പേടകവും തുരങ്കവും എല്ലാം നിർമിച്ചുകഴിഞ്ഞു. നാളെ (13/ഒക്റ്റോബർ/2010-ബുധൻ) തുടങ്ങുന്ന ഈ പരിശ്രമം എത്രത്തോളം വിജയ സാധ്യത ഉണ്ടെന്ന് ആർക്കും അറിയില്ല. കാരണം, കഷ്ടിച്ച് ഒരാൾക്ക് മാത്രം നിൽക്കാവുന്ന ‘ഫിനിക്സ്സ്‘ എന്ന് പേരിട്ടിരിക്കുന്ന പേടകത്തിൽ ഓക്സിജൻ മാസ്കും ധരിച്ചു, കുറ്റാകുറ്റിരുട്ടത്തു അരമൈലിലേറെയുള്ള ഒറ്റയ്ക്കുള്ള യാത്ര അവർക്കെല്ലാവർക്കും അതിനുള്ള മനക്കരുത്തു നല്കണകണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
     ഇന്നു വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞു വരുമ്പോഴാണു fm റേഡിയോയിൽ ഞാൻ ഈ വാർത്ത വീണ്ടും കേട്ടതു, എന്തിനോ എന്റെ കണ്ണുനിറഞ്ഞു, ഡ്രൈവിങ്ങിലായിരുന്ന ഞാൻ വണ്ടി സൈഡാക്കി കണ്ണു തുടച്ചു, കൂടെയുള്ളവർ കാര്യം അന്വേഷിച്ചു, ഞാൻ കാര്യം പറഞ്ഞു. അവന്മാർ എന്നെ കളിയാക്കി. അവർ പറഞ്ഞു, “ഖനിയിലുള്ളവർക്ക് ഭാഗ്യമുണ്ടെങ്കിൽ അവർ രക്ഷപ്പെടുമെന്നു” ഞാനാലോചിച്ചപ്പോൾ അതും ശരിയാണു. എന്നാലും നമ്മളാരും ഒരിക്കലും കണ്ടിട്ടും കേട്ടിട്ടും കൂടി ഇല്ലാത്ത, ആ സഹോദരങ്ങൾക്ക് വേണ്ടി അവരുടെ ആശ്രിതർക്ക് വേണ്ടി നമുക്ക് ഒരു നിമിഷം പ്രാർത്ഥിക്കാം
.................................................................................................................................


24 comments:

 1. ഗള്‍ഫ്‌ ന്യൂസില്‍ ഇത് വായിക്കുമ്പോഴൊക്കെ കണ്ണ് നിറഞ്ഞിട്ടുണ്ട്. അകത്തുള്ളവരുടെയും പുറത്തു അവരെ കാത്തിരിക്കുന്നവരുടെയും ദുഃഖം നമുക്ക് ഊഹിക്കാന്‍ പോലും ആവുന്നില്ല. നാം കേള്‍ക്കുന്നു, കാണുന്നു.. അനുഭവിക്കുന്നത് അവരാണല്ലോ. ഈ ഓര്‍മ്മപ്പെടുതലിനു മുന്‍പില്‍ തല കുനിക്കുന്നു. ദൈവം അവര്‍ക്കായി രക്ഷ നല്‍കട്ടെ. അന്യന്റെ പ്രാര്‍ഥനയില്‍ കണ്ണൂരാനും ചേരുന്നു. നല്ല പോസ്റ്റ്‌. നല്ല മനസ്സ്.

  ReplyDelete
 2. @കണ്ണൂരാൻ:- അതെ കണ്ണൂരാൻ. എല്ലാവരും സുരക്ഷിതരായി പുറത്തുവരാൻ പ്രാർത്ഥിക്കാം...

  ReplyDelete
 3. നല്ല ചിന്ത. മനസ്സില്‍ നന്മയും, കാരുണ്യവും ഉള്ളവര്‍‌ക്ക്‌ മാത്രമേ മറ്റുള്ളവരുടെ ദുഃഖത്തില്‍ ഇതു പോലെ വേദനിക്കാന്‍ കഴിയൂ. അന്യന്റെ ഈ നല്ല മനസ്സിന്‌ അഭിനന്ദനം.

  ഇന്ന് അര്‍‌ദ്ധരാത്രി മുതല്‍ അവര്‍ ഓരോരുത്തരേയും പുറത്തു കൊണ്ടു വരാന്‍ തുടങ്ങും. എല്ലാവരേയും രക്ഷിക്കാന്‍ കഴിയട്ടെ എന്ന് ആശിക്കുന്നു.

  ReplyDelete
 4. ഡാ കേട്ടിരുന്നു ഈ വാര്‍ത്ത. ആദ്യം അത്ഭുതമായിരുന്നു. പിന്നെയാണ് അവര്‍ അകപ്പെട്ടിരിക്കുന്ന അപകടത്തിന്റെ ഭീകരത മനസ്സിലായത്‌. പുറത്ത്, തങ്ങളുടെ പ്രിയപ്പെട്ടവരുടെ മടങ്ങി വരവിനായി കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകള്‍, അവരുടെ വറ്റാത്ത കണ്ണുനീര്‍. ഒക്കെ ശുഭമായി അവസാനിക്കട്ടെ. പ്രാര്‍ഥിക്കുന്നു. നല്ല പോസ്റ്റിനു അഭിനന്ദനങ്ങളും.!
  @ കണ്ണൂരാന്‍ - കണ്ണൂരാനെ.... നിങ്ങള്‍ ഇങ്ങനെയാണോ? സത്യമായും ഞാന്‍ ഇങ്ങനെ അല്ല നിങ്ങളെ പറ്റി കരുതിയത്‌.(ഡാ അജീഷേ...ഇത് അല്‍പ്പം ഓഫ്‌ ടോപ്പിക് ആണ്‌. നെവെര്‍ മൈന്‍ഡ്.)

  ReplyDelete
 5. പ്രാര്‍ത്ഥനയോടെ കാത്തിരിക്കാം ശുഭവാര്‍ത്തക്കായ്

  ReplyDelete
 6. പ്രാര്‍ത്ഥനയോടെ കാത്തിരിക്കാം.....ആ സഹോദരങ്ങൾക്ക് വേണ്ടി....

  ReplyDelete
 7. ഇത് ഞാന്‍ രാവിലെ തന്നെ വായിച്ചു...പക്ഷെ കമന്റ്‌ ഇടാന്‍ പറ്റിയില്ല...പക്ഷെ പ്രാര്‍ത്ഥിച്ചു ...ആ മുപ്പതി മൂന്നു ജീവനുകള്‍ക്ക് വേണ്ടി...നല്ല പോസ്റ്റ്‌ ....
  കണ്ണ് നിറഞ്ഞുവല്ലോ ....അജീഷിന്റെ മനസാക്ഷിയാണ് തേങ്ങിയത്.....

  ReplyDelete
 8. കൂട്ടുകാരേ... നീണ്ട എഴുപത് ദിവസങ്ങൾക്ക് ശേഷം അവരിൽ പത്ത് പേരെ വിജയകരമായി പുറത്തുകൊണ്ട് വന്നു, ബാക്കിയുള്ളവരെയും വേഗം പുറത്തെത്തിക്കാൻ കഴിയട്ടേന്നു പ്രാർത്ഥിക്കാം...

  ReplyDelete
 9. എല്ലാവരും സുരക്ഷിതരായി പുറത്തു വന്നു ....ഈശ്വരന് നന്ദി ..

  ReplyDelete
 10. തന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ലേ ...ദൈവം
  കരുണയുള്ളവന ................

  ReplyDelete
 11. എല്ലാവരെയും ഈശ്വരന്‍ കാത്തു.
  എന്തായാലും ആലോചിക്കാന്‍ വയ്യ.അപാരം അവരുടെ മനോദൈര്യം.

  ReplyDelete
 12. കൂട്ടുകാരേ എല്ലാവരേയും വിജയകരമായി പുറത്തുകൊണ്ടുവന്നു, അതിനിടയിൽ ഒരു തമാശ....
  ഖനിക്കുള്ളിൽ നിന്നു ഒരാൾക്ക് പുറത്തു വരാൻ വയ്യത്രേ... കാരണം എന്താന്നൊ, അയാൾക്ക് രണ്ട് ഭാര്യമാർ ഉണ്ടത്രേ. പക്ഷേ അതു അയാൾക്ക് മാത്രം അറിയാവുന്ന രഹസ്യം ആയിരുന്നു. ഇപ്പൊ ഖനിയുലുള്ളവരെ തേടി ബന്ധുക്കൾ വന്നപ്പോൾ ഒരാളെ തേടി രണ്ടു ഭാര്യമാർ... പോരേ പൂരം...

  ReplyDelete
 13. nalla post!
  അജീഷിനെ പോലെയുള്ള നല്ല മനുഷ്യരുടെ പ്രാര്‍ത്ഥന ഫലിച്ചു..
  ആ രണ്ടു ഭാര്യയുള്ള ആള്‍ടെ കാര്യം കഷ്ടമായി..ഇതിലും ഭേദം ഗനിയാണെന്ന് തോന്നി കാണും...സത്യം എപ്പോളായാലും പുറത്തു വരും ല്ലേ?

  ReplyDelete
 14. അവസാനത്തെ ആളും പുറത്തെത്തി എന്നറിഞ്ഞപ്പോഴാണ് ആശ്വാസമായത്..നല്ല പോസ്റ്റ്...

  ReplyDelete
 15. അതില്‍ എല്ലാവരും രക്ഷപെട്ടു..........................ഒരു വലിയ വിജയമാണ്

  ReplyDelete
 16. തന്റെ പ്രാര്‍ത്ഥന ഫലിച്ചു...

  ReplyDelete
 17. എല്ലാം നന്നായി നടന്നല്ലോ.
  നല്ല മനസ്സ്‌...
  ആശംസകള്‍.

  ReplyDelete
 18. മാസങ്ങള്‍ വൈകിയെത്തിയ....സന്തൊഷവാര്‍ത്ത ലൊകമാകെ സമുചിതം ഏറ്റുവാങ്ങി...പ്രാര്‍ഥനക്കങ്ങിനെ ഉത്തരം ലഭ്യമായി....

  ReplyDelete
 19. നന്നായി എഴുതിട്ടുണ്ട് ഇഷ്ട്ടമായി

  ReplyDelete
 20. എല്ലാം നന്നായി അവസാനിച്ചതിൽ ദൈവത്തിന് നന്ദി...

  ReplyDelete
 21. പഴയ കഥയായതിനാൽ ഒന്നും പറയുന്നില്ല. എല്ലാം നന്നായി അവസാനിച്ചല്ലൊ, അത് മതി. പിന്നെ അന്ന്യൻ ഒറിജിനൽ അന്യനെ പോലെ പല രൂപത്തിലും ഭാവത്തിലും വരുമൊ?

  ReplyDelete
 22. എല്ലാവർക്കും നന്ദി, ഒരുപാട് ഒരുപാട്....

  ReplyDelete