Friday, December 3, 2010

യാത്രാമൊഴി

മരണവാതിൽ പടിയിൽ ഞനെന്റെ
നിമിഷവും കാത്തുനിൽക്കവേ…
വിടപറഞ്ഞീടാൻ കഴിവില്ല്ലാതെ,
ഇനി, തെല്ലും സമയമില്ലെൻ പ്രിയതമേ
തിരിയുവാൻ, നിന്നെ പുണരുവാൻ…
ഇരുളിൽ നാം തീർത്ത അദൃശ്യഭാഷകള്‍
ഇനിനമുക്കു സ്മൃതികളാം…
മധുരജീവിതകാവ്യം പോലെ നീ
കൂടെയുള്ളതെൻ സൗഭാഗ്യം...
ഇനിയുമില്ല തിരിഞ്ഞുനോക്കുവാൻ ,
സമയം തെല്ലുമില്ലെൻകണ്മണീ...
എൻ സഫലയാത്രയ്ക്കൊരുങ്ങണം…
തട്ടിവീണിട്ടും ചില്ലുപൊട്ടാത്തകണ്ണാടിയിൽ-
നിൻരൂപംപിന്നെയും ജ്വലിക്കുന്നൂ...
വിശ്വാസവൃക്ഷങ്ങള്‍ കടപുഴകിവീഴുന്നു...
സ്വപ്നസൗധങ്ങൾ ഇടിഞ്ഞു വീഴുന്നു...
എരിയാൻ തുടങ്ങും മുൻപ് നിൻ-
ചിരിക്കുന്നമുഖമെങ്കിലും മുന്നിലുണ്ടാകണം.
അഗ്നിയാളുന്നതിനുമുൻപ് ഇടവഴിയിൽ നിന്നെ-
ഞാനെൻ ഗാനത്തിൻ വരികൾ കൊണ്ട്ബന്ധിപ്പൂ…
അതുനമുക്കുമാത്രമായ്…
വെറുതേ കാക്കുന്നു ഞാൻ…
വെറുതേ മോഹിക്കുന്നു ഞാൻ…
.................................................................................................................................

34 comments:

  1. അപ്പൊ കവിതയും.... എടേയ് നീ എന്തിനുള്ള പുറപ്പാടിലാ?
    നന്നായെടാ. ഇഷ്ട്ടപ്പെട്ടു.

    ReplyDelete
  2. "ഞാനെന്‍ ഗാനത്തിന്‍ വരികള്‍ കൊണ്ട്ബന്ധിപ്പൂ…"
    എന്നല്ലേ പറയുന്നത്,..അപ്പോള്‍ ഒരു താളവും
    രീതിയുമൊക്കെ ഉള്ളതാണ് യുക്തം .
    ഗണവും വൃത്തവും ഒന്നും നോക്കേണ്ട.
    പാടുമ്പോള്‍ ഒരീണം....തടസ്സമില്ലാതെ വാക്കുകള്‍
    ഇതൊന്നു ശ്രദ്ധിച്ചാല്‍ കൂടുതല്‍ ഭംഗി ഉണ്ടാകും.
    കൂടുതല്‍ പദങ്ങള്‍ നമ്മുടെ കയ്യിലുണ്ട് എങ്കിലേ
    അനുയോജ്യമായവ യഥാവസരങ്ങളില്‍
    പ്രയോഗിക്കാന്‍ സാധിക്കൂ .
    അതിനായി എന്ത് ചെയ്യുന്നു...?
    ശ്രുതിലയത്തില്‍ ഒരു പുതിയ വിഷയം തുടങ്ങിയിട്ടുണ്ട്.പദസഞ്ചയം
    ഇടയ്ക്ക് വന്നൊന്നു നോക്കുക.
    എഴുതിത്തെളിയാന്‍ആ
    ശംസകള്‍ നേരുന്നു.

    ,

    ReplyDelete
  3. ente daivame........emtha ithu bheekaran kavitha ezhuthunno.....nannayi ashamsakal

    ReplyDelete
  4. എനിക്കൊന്നും മനസ്സിലാവുന്നില്ലാട്ടോ ,
    അതോണ്ട് എന്താ അഭിപ്രായം പറയുക..
    എന്തായാലും ആശംസകള്‍ ..

    ReplyDelete
  5. കവിത എനിക്ക് വായിക്കാനേ അറിയൂ ..
    അക്ഷര തെറ്റ് ഒഴിവ്വാക്കുക പോസ്റ്റ്‌
    ചെയ്യുന്നതിന് മുമ്പ് .കഥ ആവുമ്പോള്‍
    കുറച്ചു മാറിയാലും നമുക്ക് ആസ്വദിക്കാം .
    കവിത ആകുമ്പോള്‍ അര്‍ഥം ഒത്തിരി മാറി
    പ്പോകും..ആശംസകള്‍ ...

    ReplyDelete
  6. വികാരം കൊള്ളാം മുഹൂർത്തവും. പക്ഷേ ആർക്കും വിളിക്കാവുന്നതും പറയാവുന്നതുമായ പഴയ കാര്യങ്ങൾ ഒഴിവാക്കാമായിരുന്നു. മുത്തേ കണ്മണീ എന്നൊക്കെ വിളിക്കണോ, സ്വകാര്യതയിൽ നാം അങ്ങനെയൊക്കെ ചെയ്തുപോയാലും? കവിതയുണ്ടിതിൽ, നവീകരിക്കുക, അവനവനെയും കവിതയെയും ലോകബോധത്തെയും.

    ReplyDelete
  7. @ വിമൽ:‌‌- ടാ.., ഒത്തിരി നന്ദി....
    പിന്നേ ഇതിനെ കവിതയെന്നു പറഞ്ഞാൽ, കവികളെന്നെ ഓട്ടിച്ചിട്ടടിക്കും...
    @ mad:- താങ്ക്സ്...
    @ ലീല:- നന്ദി ചേച്ചീ..., വന്നതിനും അഭിപ്രായത്തിനും. ഇനി കൂടുതാൽ ശ്രദ്ധിക്കാം.
    @ അഞ്ജു:- എന്റെ ചേച്ചീ.., ഞാനും എഴുതി നോക്കട്ടെ. കവിതയെന്നൊന്നും പറയണ്ടാ‍ട്ടൊ...
    @ ഹസ:- നന്ദി...
    @ ജാസ്മിക്കുട്ടീ:- നന്ദി...
    @ കുട്ടു:- അതൊക്കെ ഉണ്ട്, നീ ഒന്നു ചിന്തിച്ചു നോക്കൂ...
    @ സിദ്ധീക്ക്:- എന്തായാലും ഇതുവരെ വന്നല്ലോ, നന്ദി...
    പിന്നെ, എനിക്കും ഒന്നും മനസിലായില്ല.
    @ എന്റെ ലോകം:- ഞാൻ തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്. ഞാൻ കാണാത്ത തെറ്റുകൾ തിരുത്തിത്തരണം, നന്ദി...
    @ സുരേഷ്:-സുരേഷേട്ടാ.., ചേട്ടൻ പറഞ്ഞതു ശരിയാണ്, തെറ്റുകൾ സംഭവിച്ചതു എന്റെ അറിവില്ലായ്മ്മ കൊണ്ടാണ്. ഇനി ശ്രദ്ധിക്കാം...

    ReplyDelete
  8. ആശംസകള്‍..

    ReplyDelete
  9. വിടപറഞ്ഞീടാൻ കഴിവില്ലതെ- കഴിവില്ലാതെ
    ഇരുളിൽ നാം തീർത്ത അദ്രുശ്യഭാഷക-അദൃശ്യഭാഷകള്‍
    ഏരിയാൻ ?

    ReplyDelete
  10. Da kollam varikal.disambarinano yaathramozhi:)

    ReplyDelete
  11. നല്ല വരികള്‍ ,ആശംസകള്‍
    എനിക്ക് തോന്നിയതുപറയുന്നു "പറയാതെ പോയ പ്രണയം പൂവിടാത്ത പാരിജാതമാണ് .നിഴലുകള്‍ കളം എഴുതിയ നീലരാവിന്റെ താഴ്വരയില്‍
    മഴപോലെ പെയ്ത ഓര്‍ മ്മകളില്‍ അനുരാഗത്തിന്റെ തീരാസുഗന്ധം ഉണ്ട് ... അതു ഏറ്റുവാങ്ങാന്‍ വരേണ്ട ആള്‍ ‍വരാതിരിക്കില്ല."

    ReplyDelete
  12. Aniya kollam nalla thudakkom... kooduthal eyuthan kayiyattee..Ninte nishkalangatha ninte varikkalil unduuu.. manasariyunnu ouru aalu varummmm.. aashamsakal...

    ReplyDelete
  13. "വെറുതെ കാക്കുന്നു ഞാന്‍
    വെറുതെമോഹിക്കുന്നു ഞാന്‍ "
    ആ കാത്തിരിപ്പും മോഹങളും വെറുതെയാവാതിരിക്കട്ടെ...,ആശംസകള്‍.

    ReplyDelete
  14. നല്ല കവിത. ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  15. അപ്പോൾ നല്ല കവിതകൾ അന്യം നിന്നുപോയെന്ന് പറയുന്നത് വെറുതയാ..അല്ലേ

    ReplyDelete
  16. മരണത്തിന്‍ പടി വാതിലില്‍ വരെ എത്തി നോക്കുന്ന ഈ പ്രണയ കാവ്യം പ്രണയത്തേയും മരണത്തേയും ഓര്‍മിപ്പിക്കുന്നു
    നല്ല കവിത

    ReplyDelete
  17. എനിക്ക് കവിതയെ കുറിച്ച് ഒരു ചുക്കും അറിയില്ല അതുകൊണ്ടാണ് മുമ്പ് ആ സത്യം അങ്ങിനെ തന്നെ എഴുതിയത്..മറുപടിയില്‍ ഒരു തെറ്റിദ്ധാരണ മണത്തു അതുകൊണ്ടാണ് വീണ്ടും...അറിയാത്ത കാര്യത്തെ കുറിച്ച് അതൊരു കണ്ട്രാസത്തില്‍ കുണ്ട്രാസമാണ് എന്ന് പറയാന്‍ എനിക്കറിയില്ല ,എന്റെ ഭാഗം മനസ്സിലാക്കുമെല്ലോ? ആശംസകള്‍ ..

    ReplyDelete
  18. @ അഞ്ജു:- നന്ദി അഞ്ജു...
    @ ജിഷാദ്:- ജിഷാദേട്ടാ, നന്ദി ഒത്തിരി ഒത്തിരി..
    @ സ്നേഹ:- എന്താ ചേച്ചീ... ഒരു ഹും...?
    @ ലിജിനി:- താങ്ക്സ് ചേച്ചീ..., ഉം ഡിസംബറിനാണെന്ന് കരുതിക്കോ.
    @ മിന്നു:- നന്ദി മിന്നൂ...,
    മിന്നു പറഞ്ഞതു ശരിയാ, “പറയാതെ പോയ പ്രണയം പൂവിടാത്ത പാരിജാതമാണ്“. വരേണ്ട ആൾ വരട്ടെ, അതുവരെ കാത്തിരിക്കാം...
    @ ചില്ലു:- താങ്ക്സ്. ആ... ഇഷ്ട്ടമാകും.
    @ ദീപ:- താങ്ക്സ് ചേച്ചീ..., പിന്നെ തുടക്കം ഇതല്ല.
    @ 916:- നന്ദി.... ഒരായിരം നന്ദി...
    @ കെ.പി.സുകുമാരന്:- നന്ദി....
    @ ഹാപ്പി ബാച്ചിലേഴ്സ്:- നന്ദി ബാചിലേഴ്സ്സ്....
    @ മുരളീമുകുന്ദൻ:- നന്ദി മുരളിയേട്ടാ... നിങ്ങളെപ്പോലെയുള്ളവരുടെയൊക്കെ പ്രോത്സാഹനം, അത് എന്നും ഉണ്ടായാൽ മതി.
    @ ജുവൈരിയ:- നന്ദി…
    @ സാബിബാവ:- നന്ദി സാബി…, എന്റെ മനസ്സിൽ ഉണ്ടായിരുന്നതും അതു തന്നെയാ…
    @ സിദ്ധീക്ക:- അയ്യോ എന്റെ ഇക്ക, ഞാൻ അങ്ങനെയല്ല പറഞ്ഞതു. എനിക്കും കവിത എഴുതാനുള്ള കഴിവൊന്നും ഇല്ല. പിന്നെ ചുമ്മാ ഓരോ ഭ്രാന്ത്.

    ReplyDelete
  19. വിനയം നല്ല ഒരു ഗുണം തന്നെ.എന്നാല്‍ ഈ 'അറിയില്ല' പറച്ചില്‍ അരോചകമാകുന്നോ അജീഷേ.ആരാ ഇവിടെ വൃത്തവും അലങ്കാരവുമൊക്കെ നോക്കി കവിതയെഴുതുന്നേ.എന്‍റെ ഇടത്തില്‍ വന്നു നോക്കൂ അവിടെയും കാണാം കവിതയെന്ന പേരിലുള്ള ചില സര്‍ക്കാസങ്ങള്‍.മനസ്സില്‍ തട്ടുന്നത് ബ്ലോഗിലേക്കങ്ങു പകര്‍ത്തുന്നുവെന്ന് മാത്രം.വരികള്‍ ഇഷ്ടപ്പെട്ടു.മുകളില്‍ കഴിവുള്ളവര്‍ ചൂണ്ടിക്കാണിച്ച പോരായ്മകള്‍ നികത്തുക.ധൈര്യമായി എഴുതൂ.തന്നെ വായിക്കാന്‍ നല്ല ആളുകള്‍ ഒരുപാടുണ്ടിവിടെ.ഭാവുകങ്ങള്‍.

    ReplyDelete
  20. കവിത വായിച്ചു. ഇഷ്ടപ്പെട്ടു.

    ReplyDelete
  21. വിരഹം..വിതറിയ..വക്കുകൾ
    തുടരുക
    എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  22. ;)

    തെറ്റുകള്‍ തിരുത്താന്‍ നമ്മള്‍ എഡിറ്ററാണോ??!
    ചുമ്മാ, ഹെ ഹെ ഹേ..

    നല്ല കവിതകള്‍ വിടരട്ടെ ഇനിയും. സുരേഷ മാഷ് പറഞ്ഞ പോലെ ശ്രമിക്കൂ

    ആശംസകള്‍ക്കൊപ്പം പുതുവത്സരവും നേരുന്നു

    ReplyDelete
  23. മരണത്തിനും പോലും വേര്‍പ്പെടുത്താനാവാത്ത തീക്ഷണമായ പ്രണയം. കൊള്ളാം കവിത. ഇനിയും എഴുതൂ. മനസ്സില്‍ കവിതയുണ്ട്.

    ReplyDelete
  24. @ ജിപ്പൂസ്:- കൂട്ടുക്കാരാ.., അറിയാത്തതുകൊണ്ടാ അറിയില്ലാന്നു പറഞ്ഞതു. കഷമിക്കൂ...
    വരികൾ ഇഷ്ട്ടപ്പെട്ടൂന്നറിഞ്ഞതിൽ വലിയ സന്തോഷം. ഇനിയും കാണാം, നന്ദി....
    @ ലക്ഷ്മി:- നന്ദി ലക്ഷ്മീ...
    @ കേരളദാസനുണ്ണി:- നന്ദി.., വീണ്ടും കാണാം.
    @ മൻസൂർ:- മൻസൂറേ എന്തു തുടരാനാ? വിരഹം ആണൊ?
    നന്ദി കൂട്ടുകാരാ...
    @ നിശാസുരഭി:- നന്ദി സുരഭി..., ശ്രമിക്കാം.
    @ വായാടി:- നന്ദി വായാടീ..., ശ്രമിക്കാം ഞാൻ.

    ReplyDelete
  25. ഇങ്ങനെ ചുമ്മാ എഴുത്..
    പ്രാസവും കുന്തവുമൊന്നും വേണ്ടാ...
    നിനക്കു തോന്നുന്നതെഴുത്.
    അതുതന്നാ നല്ല എഴുത്തും. ഇതുപോലെ കൃത്രിമത്വം തീണ്ടാതെ സ്വാഭാവികമായുള്ള എഴുത്തുകള്‍ വായിയ്ക്കാന്‍ നല്ല സുഖമാ.. അതെന്തായാലും...

    ...ആശംസകള്‍...

    ReplyDelete
  26. @ കൊട്ടോട്ടിക്കാരൻ:- നന്ദി ചേട്ടാ…, ഒരുപാട്.
    പിന്നെ പ്രാസവും, കുന്തവുമൊന്നും എനിക്കറിഞ്ഞൂടാ..!
    നന്ദി, ഇനീം വരണം…

    ReplyDelete
  27. KAVITHA YEZHUTHUMBOL VALREY SRADHIKKANAM..THANGALKU CHERUKA EE KALAGHATTAM AAVASYAPPETUNNA KAVITHAKAL AANU..ATHAYATU GADYA KAVIYTHA.. YATRA MOZHI MOSAMILLA,,..SRAMICHAL ENIYUM NANNAKKAAM..AASAMSAKAL....

    ReplyDelete