Thursday, December 16, 2010

സ്പന്ദനങ്ങൾ


അരുമപ്രകാശമോ, അളവുറ്റസ്നേഹമോ
നിന്മുന്നിൽ വന്നുനിന്നീടിൽ

അതിവിമലമാം സ്മരണയിൽ
ഞാൻ അഗതിയായി നടന്നപ്പോൾ
ഒരുകൊച്ചുഗീതമായ് എന്നുള്ളിൽ നീ
പലവുരു സാന്ത്വനം നല്‍കീ

സ്നേഹത്തിൻ തേന്‍കൂടു
ഉള്ളില്‍ വിടര്‍ത്തിയെൻ

നനവാർന്ന കൺപീലി പുല്‍കീ
മധുകണം തൂകുന്ന നിന്നഴകു കണ്ടെന്റെ
കനവുകൾ പൂത്തു തളിർത്തൂ...
അടയാത്തജാലകം കാറ്റിൽ
തിരിച്ചെന്നിലലിയുവാൻ കാത്തിരുന്നൂ..
നിശ്ച്ചലകരമാംനറുമലർ
ശയ്യയിൽ എന്നെ നീതാരാട്ടു പാടീയുറക്കീ
ആര്‍ദ്രമാം കുങ്കുമം നെറ്റിയിൽപൂശിയാ-
സന്ധ്യയും ചാമരം വീശീ
എതോവികാരങ്ങൾ ഉള്ളിൽ പടര്‍ത്തിയെന്‍
നെഞ്ചിലേക്കന്നു നീ ചാഞ്ഞൂ...
കൌമാരസ്വപ്നങ്ങൾ  ‍താലോലമാട്ടി നീ-
യെന്നില്‍ പ്രണയ സല്ലാപം നിറച്ചൂ...
പൂക്കളെ പുല്‍കിയനിൻ വിരൽ-
ത്തുമ്പിനാലെൻ അനുരാഗതന്ത്രികൾ മീട്ടി...
മദനലാവണ്യമിഴികളാൽ എന്നെ നീ
പലദിനം ലാളിച്ചതല്ലേ

ഇന്നുനീയെല്ലം വെടിഞ്ഞെങ്ങോപോയ്
എങ്കിലും, ഒരു കിളിയായിരുന്നെങ്കിൽ
ഞാൻ നിന്നരികിൽ പാറിവന്നേനേ...
.................................................................................................................................
നന്ദി: ഈ കവിത വായിച്ച്, തെറ്റുകൾ തിരുത്തിത്തന്ന കണ്ണൂരാന്.

50 comments:

  1. കവിത കൊള്ളാം ....

    ‍--------------------------
    കണ്ണൂരാന്‍ കവിതയുടെ തെറ്റ് തിരുത്തുകയോ .... ആ പഹയനു “ഗവിത“ യൊക്കെ അറിയുമോ,,അപ്പോ അവനൊരു സംഭവം തന്നയാ അല്ലെ.

    ReplyDelete
  2. വീണ്ടും വീണ്ടും എഴുത്...
    ഇവിടെ എല്ലാരും കൂട്ടിനുണ്ട്.

    ReplyDelete
  3. കൊള്ളാം ചങ്ങാതീ കവിത..പ്രണയം നിറഞ്ഞു നല്‍കി അവസാനം പ്രണയിനി എങ്ങോട്ടു പോയി? അതോ അഴകു കണ്ട് കിനാവില്‍ പൂത്തു തളിര്‍ത്ത പ്രണയമായിരുന്നൊ:)

    ReplyDelete
  4. വായനയും എഴുത്തും തുടരട്ടെ.
    ആശംസകള്‍.

    ReplyDelete
  5. ഇന്നുനീയെല്ലം വെടിഞ്ഞുപോയ് എങ്കിലും
    ഒരു കിളിയായി വരാന്‍ ഞാന്‍ കൊതിപ്പൂ..!


    വിരഹമാണോ?
    കവിത നന്നായിട്ടുണ്ട്,
    കണ്ണൂരാന്‍ തെറ്റ് തിരുത്തിയെന്ന് വിശ്വസിക്കാന്‍ പ്രയാസം.
    കവിതകള്‍ അലര്‍ജിയുള്ള മനുഷ്യന്‍...ഹി..ഹി..ഹി...

    ReplyDelete
  6. ഡാ ഡാ സത്യം പറഞ്ഞോ.... ആരായിരുന്നു അത്? ഒന്നുകില്‍ ആശ, അല്ലെങ്കില്‍ നിത്യ. ഇവളുമാര്‍ രണ്ടു പേര്‍ ആയിരുന്നല്ലോ നിന്റെ ശിങ്കിടികള്‍... പറയെടാ... ആരാ....ആശയുടെ കല്യാണം കഴിഞ്ഞു. അവളെ ഞാന്‍ പിന്നെ കണ്ടിരുന്നു. നിത്യയെ ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ റെയില്‍വേ സ്റേഷനില്‍ വച്ച് കണ്ടു. കല്യാണം കഴിഞ്ഞിട്ടില്ല. പുള്ളിക്കാരി ഇപ്പൊ വലിയ പാട്ട് ടീച്ചറാ, കോട്ടയത്ത്.

    ReplyDelete
  7. അയ്യോ... അതിനിടയില്‍ മറന്നു. കവിത എനിക്കിഷ്ട്ടപ്പെട്ടു. ചില വഎരികള്‍ വളരെ നന്നാവുകയും ചെയ്തു. എഴുതെടാ...

    ReplyDelete
  8. @ ഹംസ്സ:- നന്ദി ഇക്കാ..., അതെ കണ്ണൂരാൻ തെറ്റൊക്കെ തിരുത്തിത്തന്നു.
    @ കൊട്ടോട്ടിക്കാരൻ:- നന്ദി.... ഒരായിരം നന്ദി....
    @ മുനീർ:- നന്ദി ചങ്ങാതീ...., അവൾ എന്നെ വിട്ടുപോയി.... കിനാവൊന്നുമല്ല്ലായിരുന്നു....
    @ പട്ടേപ്പാടം റാംജി:- ഉം, തുടരാം... നന്ദി....
    @ താന്തോന്നി:- അതെ, വിരഹമാണ്...
    ഉം, കണ്ണൂരാൻ തെറ്റൊക്കെ തിരുത്തിത്തന്നു, അനുയോജ്യമായ ചിത്രം കൂടി നല്‍കി. അതാണ് കണ്ണൂരാൻ...
    @ ആളവന്താൻ:- ടാ..., ഞാൻ ജീവിച്ചുപൊയ്ക്കോട്ടെ. അപ്പൊ നിത്യ ഫ്രീയാണല്ലേ, പ്രതീക്ഷയ്ക്ക് വകയുണ്ട്...!
    താങ്ക്സ്, ടാ... എഴുതാം....

    ReplyDelete
  9. @ ഹംസൂ:
    "ഗതി കെട്ടാല്‍ പുലി പുണ്ണാക്കും തിന്നും" എന്ന് കേട്ടിട്ടില്ലേ? അത്തരം ഒരവസ്ഥയിലാ അന്യന്‍, താന്‍ എഴുതിയ കവിത എഡിറ്റ്‌ ചെയ്യാന്‍ അയച്ചു തന്നത്. ശല്യം അസഹ്യമായപ്പോള്‍ എഡിറ്റ്‌ ചെയ്തു ഒരു പരുവത്തിലാക്കിക്കൊടുത്തു. ഗൂഗ്ലമ്മച്ചീടെ നെഞ്ചത്ത് നിന്നും ഒരു ചിത്രവും നല്‍കി. മറ്റൊരു തെറ്റും കണ്ണൂരാന്‍ ചെയ്തില്ല യുവര്‍ ഓണര്‍!

    @ താന്തോന്നി: കവിതയെ കാണുന്നതല്ല, അവളുടെ അച്ഛന്‍ ഗോലാപനെ കാണുന്നതാ കണ്ണൂരാന് അലര്‍ജി.

    @ ആളു: കണ്ട പെണ്ണുങ്ങളുടെ പിറകെ പോയി നീയോ നശിച്ചു. ഇനി വല്ലവനെയും നശിപ്പിക്കണോ ഹമുക്കെ!

    ReplyDelete
  10. ajeesh:കൊള്ളാം കവിതയില്‍ കൈ വെച്ചു അല്ലെ ഇനിയും എഴുതൂ.
    ആശംസകള്‍.
    കണ്ണൂരാന്‍:-ഒരു പുലി പിണ്ണാക്ക് തിന്നു.പുലി ഏത്?പിണ്ണാക്ക് ഏത്?
    ഓ ഇവിടെ മൊത്തം പുലികള്‍ ആണേ.!!!!
    വിമല്‍:ചുമ്മാ ഇങ്ങനെ പരസ്യം ആയിട്ട്.അജീഷിന്റെ കാര്യം അല്ല
    മറ്റേ രണ്ടു പേരുടെ കാര്യം..ഹ..ഹ..

    ReplyDelete
  11. മധുകണം തൂകുന്ന നിന്നഴകു കണ്ടെന്റെ
    കനവുകൾ പൂത്തു തളിർത്തൂ..
    അത്ര തന്നെ...

    ReplyDelete
  12. കവിത വായിച്ചു പറയാന്‍ അറിയില്ലാട്ടോ. കണ്ണൂരാന്‍ ടച്ച്‌ ചെയ്ത തു കൊണ്ടാണോ ന്നറിയില്ല കവിത സൂപ്പര്‍. എന്നിട്ട ആ ലവര്‍ എവിടാ പോയെ?

    ReplyDelete
  13. അന്യന്മാരും സ്വന്തക്കരുമൊക്കെ കവിത എഴുതും
    അതു നിങ്ങളുടെ കഴിവ്..കവിത അറിയാത്തതും അതു കൊണ്ട് അഭിപ്രായം പറയാന്‍ പറ്റാത്തതും എന്റെ കഴിവ് കേടും...
    ആശംസകള്‍
    ::::::::
    കണ്ണൂരാന്‍ കവിത എഡിറ്റു ചെയ്തു - അങ്ങനെയെങ്കിലും കണ്ണൂരാന്‍ ഒരു കവിത വായിച്ചു..സംന്തോഷം :)
    ഞാനോടി...

    ReplyDelete
  14. കൊള്ളാമല്ലോ പ്രണയ കവിത. നന്നായി എഴുതി.

    "ഓര്‍ക്കുമ്പോഴേക്കും പുളകമുണ്ടാക്കുന്ന
    പൂക്കാലമെന്നോ വിളിക്കലോ നിന്നെ ഞാന്‍"
    -ചങ്ങമ്പുഴ

    ReplyDelete
  15. നല്ല ഈണത്തിൽ പാടാവുന്ന ഒരുഗ്രൻ പ്രണയഗീതം തന്നെയിത് കേട്ടൊ ഭായ്


    ഓഫ് പീക്ക് :‌ ഈ ആളോൾക്കൊക്കെ കണ്ണൂരാനോടെന്തായിത്ര കണ്ണൂകടി..?

    ReplyDelete
  16. ലാളിത്യമാര്‍ന്ന വരികള്‍!

    ReplyDelete
  17. അനുഭവസംഗീതത്തിനു നിര്‍വ്വചനങളുണ്ടോ...
    ആശംസകള്‍..


    ഹോ അപ്പോള്‍ ബാല്യകാലത്തിലെ 2 തീരാനഷ്ടങള്‍ ഇതാണല്ലേ!!!
    @കണ്ണൂരാന്‍:കണ്ണൂരാനെ ,ഇതുപറയാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല..എങ്കിലും .,:),കണ്ണൂരാന്‍,എഡിറ്റ്‌ ചെയ്തു ഈ കവിതയെകൊന്നൂ എന്നെഞാന്‍ പറയൂ!!!,(നെവര്‍ മൈന്‍ട്)
    കവിതയില്‍ എതൊക്കെ വരികളാണു കണ്ണൂരാന്ടെ വകയായിട്ടുള്ളത്??

    ReplyDelete
  18. കവിതയില്‍ ഈണമുണ്ട്..
    “ഇന്നുനീയെല്ലം വെടിഞ്ഞുപോയ് എങ്കിലും”
    ഈ വരിയിലെ ഈണച്ചോര്‍ച്ച കണ്ണൂരാന്‍റെ കണ്ണില്‍ പെട്ടില്ല...

    ആശംസകൾ.

    ReplyDelete
  19. നല്ല നല്ല വാക്കുകൾ നിറഞ്ഞു തുളുമ്പുന്നുവല്ലോ കവിതയിൽ......
    ഇനിയും എഴുതു.
    ആശംസകൾ.

    ReplyDelete
  20. എന്റമ്മോ കണ്ണൂരാന്‍ കവിത തെറ്റ് തിരുത്തി കൊടുത്തെന്നോ ?ഹംസക്കാ ഇത് വിശ്വസിക്കാന്‍ പറ്റുന്നില്ല അപ്പോള്‍ ഇവന്‍ വെറും പുലിയല്ല "സിംഗം മൂത്ത് പുലി ആയതാ"അപ്പോള്‍ ലെവന്റെ കൂടെ കൂടിയാല്‍ എനിക്കും എന്തെങ്കിലുമൊക്കെ ആകാന്‍ പറ്റും ഗൂഗ്ലായ മഹ: മഹ ;കണ്ണൂരാന്‍ ആയ മഹാന്‍
    ഇനി എന്തൊക്കെ കണ്ണൂരാന്‍ തിരുത്തുമോ ആവോ! കണ്ടറിയുക തന്നെ.എടാ അന്യാ കണ്ണൂരാന്‍ തിരുത്തിയില്ല എങ്കിലും താന്‍ നന്നായി എഴുതി . വീണ്ടും എഴുതുക

    ReplyDelete
  21. dhanyanaayi machaa..!!!

    angane nammude kudumbathil oru KAVI pirannuu!!

    ReplyDelete
  22. Da super varikal..,nee kazhinja kavithayil yathramozhi cholliyittu ippol spandhikkunnoda
    :),eniyum ezhuthukaa..

    ReplyDelete
  23. @ കണ്ണൂരാൻ:- അതെ കണ്ണൂരാനെ, ആ അവസ്ഥയിൽ തന്നെയാ ഞാൻ...
    @ എന്റെ ലോകം:- നന്ദി...., ഞാൻ ശ്രമിക്കാം.
    @ പാവപ്പെട്ടവൻ:- നന്ദി, പാവപ്പെട്ടവനേ....
    @ സിദ്ധീക്ക:- അതെ സിദ്ധീക്ക, അത്ര തന്നെ.
    @ കൊലുസ്:- നന്ദി, കൊലുസ്സേ…, ആ അവൾ പോയി… :(
    @ വഴി പോക്കൻ :- ഓടല്ലേ…. ഞാൻ പറയട്ടെ, കണ്ണൂരാനെ എത്ര ദിവസം ബുദ്ധിമുട്ടിച്ചെന്നറിയോ ഇതൊന്നു തിരുത്തിക്കിട്ടാൻ.
    നന്ദി വഴിപോക്കാൻ….
    @ വായാടി:- അതെ വായാടീ....
    "ഓർക്കുമ്പോഴേക്കും പുളകമുണ്ടാക്കുന്ന
    പൂക്കാലമെന്നോ വിളിക്കലോ നിന്നെ ഞാൻ"
    @ മുരളീമുകുന്ദൻ:- മുന്ദേട്ടാ ഇതു ഞാൻ കണ്ണൂരാനു അയച്ചപ്പോൾ, ലളിത ഗാനം പോലെയാണെന്നാ കണ്ണൂരാൻ പറഞ്ഞതു, പിന്നെ കണ്ണൂരാൻ ചില വരികൾ തിരുത്തി കവിത ആക്കിത്തന്നതാണു. അല്ലാതെ കവിത എഴുതാനുള്ള കഴിവൊന്നും എനിക്കില്ല.
    @ കുഞ്ഞൂസ്സ്:- നന്ദി കുഞ്ഞൂസ്സേ….
    @ ചില്ലു:- അതൊരിക്കലുമില്ല ചില്ലൂ..., നന്ദി.
    പിന്നെ രണ്ടൊന്നുമല്ല, ഇനിയും വരും പുറകേ...
    @ ഒരു നുറുങ്ങു:- നന്ദി…, അതെ ആ വരികളിലെ ചേർച്ചയില്ലായിമ്മ എല്ലാരും പറഞ്ഞു, ഞാൻ ശരിയാക്കാം. ഞാൻ കാണാത്ത തെറ്റുകൾ തിരുത്തിതരണം.
    @ ഇചുമുക്കുട്ടി:- നന്ദി, ഒത്തിരി ഒത്തിരി നന്ദി…
    @ കാവതിയോടൻ:- നന്ദി കാവതിയോടൻ, പിന്നെ കണ്ണൂരാൻ എന്നെ കുറേ സഹായിച്ചു, നിങ്ങളുടെയൊക്കെ ഐ ഡി തന്നതും കണ്ണൂരാനാണ്.
    @ mad:- ടാ ഞാനും ധന്യനായി….
    @ ലിജിനി:- നന്ദി ചേച്ചീ… ഉം, പിന്നേ കളിയാക്കണ്ടാട്ടോ…

    ReplyDelete
  24. കവിത ആസ്വദിച്ചു. എഴുത്ത് തുടരുക.

    ReplyDelete
  25. "പൂക്കളെ പുല്‍കിയനിൻ വിരൽ-
    ത്തുമ്പിനാലെൻ അനുരാഗതന്ത്രികൾ മീട്ടി.."
    നന്നായി എഴുതീ,അക്ഷരങളിലൂടെ ,ജീവിതഗന്ധ ആശയങളിലൂടെ ഇനിയും സ്നേഹിക്കുക,ആശംസകള്‍...

    ReplyDelete
  26. നല്ല പ്രണയ കവിത ..,"ഇന്നുനീയെല്ലം വെടിഞ്ഞുപോയ്",അവള്‍ പോയെന്നു പറയുന്നു,അവള്‍ പോയതാണോ അതോ പറഞുവിട്ടതാണോ?ഇനിയും എഴുതു..

    ReplyDelete
  27. enthu pattiyede super kavitha kollam keep it up

    ReplyDelete
  28. നല്ല വരികള്‍ ,നല്ല ഈണം ,ഒത്തിരി ഇഷ്ടമായി, ഈ വരികള്‍
    "അടയാത്തജാലകം കാറ്റിൽ
    തിരിച്ചെന്നിലലിയുവാൻ കാത്തിരുന്നൂ..
    നിശ്ച്ചലകരമാംനറുമലർ
    ശയ്യയിൽ എന്നെ നീതാരാട്ടു പാടീയുറക്കീ…
    ആര്‍ദ്രമാം കുങ്കുമം നെറ്റിയിൽപൂശിയാ-
    സന്ധ്യയും ചാമരം വീശീ…"
    ഇനിയും എഴുതുക,ആശംസകള്‍

    ReplyDelete
  29. വരികള്‍ക്ക് എല്ല്ലാം ഒരു ചോരമണം- ഓ കണ്ണുരാന്‍ എഡിറ്റ്‌ ചെയ്തതല്ലേ അതുകൊണ്ടാകും ലെ ?

    ReplyDelete
  30. എവിടെയെങ്കിലും ഉണ്ടാവും അവള്‍ , കിളിയായി പറന്നു വരുന്നതും കാത്തു

    ReplyDelete
  31. അതിമനോഹരമായ വരികള്‍ ,ആശംസകള്‍ ,

    ReplyDelete
  32. നല്ല കവിത,നന്നായി ആസ്വദിച്ചൂ
    അവള്‍ തിരിച്ചുവരട്ടെ എത്രയും വേഗം ...കിളിയായിവേഗം പറന്നുചെല്ലൂ..

    ReplyDelete
  33. @ ദാസനുണ്ണി:- നന്ദി..., തുടരണമെന്നാണ് എന്റെയും ആഗ്രഹം.
    @ തങ്കി:- നന്ദി തങ്കി, ഒരായിരം നന്ദി...
    @ മിന്നു:-‌ നന്ദി മിന്നൂ...,
    പിന്നെ എന്താ മിന്നൂനു അങ്ങനെ തോന്നിയതു? ഏതായാലും അവളിപ്പൊ എന്റെ അടുത്തില്ലല്ലോ..
    @ അഞ്ജു:- ഒന്നും പറ്റിയില്ല എന്റെ ചേച്ചിയേ.... താങ്ക്സ്...
    @ 916:- നന്ദി 916...
    @ ജിഷാദ്:- അതെയതെ..., പാവം കണ്ണൂരാൻ എന്തൊക്കെ കേൾക്കണം.
    @ അനീസ:- ഉം, ഉണ്ടാവും.... നന്ദി അനീസ.
    @ മാളു:- നന്ദി മാളു...
    @ കല്ലു:- നന്ദി കല്ലൂ...

    ReplyDelete
  34. നല്ല കവിത.തുടരുക.

    ReplyDelete
  35. ഹായ് നല്ല കവിത അങ്കിള്‍ ...എന്റെ പുതിയ പോസ്റ്റ്‌ ഒന്ന് വന്നു വായിക്കണം ട്ടോ .

    ReplyDelete
  36. സാന്ത്വനം നല്കുന്ന സ്നേഹം നന്ന് ..
    നിരാശയിൽ പതിക്കും വരെ..
    കവിത നന്നായ്
    തുടരുക
    എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  37. അങ്കിള്‍ ..... ഹ ഹ അത് കലക്കി മോളെ.... അത് കലക്കി... എനിക്ക് സന്തോഷായി.!!

    ReplyDelete
  38. ആശംസകള്‍...എഴുത്ത് കൂടുതല്‍ നന്നാവട്ടെ..!

    ReplyDelete
  39. @ നീരജ്:- താങ്ക്സ് നീരജ്…, വീണ്ടും കാണാം.
    @ മൈ ഡ്രീംസ്സ്:- സന്തോഷം…
    @ നേന:- നന്ദി നേന, തീർച്ചയായും വായിക്കും…
    @ മൻസൂർ:- താങ്ക്സ് മൻസൂറെ, ആ സ്നേഹം നിരാശയിൽ പതിച്ചാലോ???
    @ ആളവന്താൻ:- എന്താടാ…, എനിക്ക് അങ്കിൾ ആവാനുള്ള പ്രായം ആയില്ലെ?
    @ അജീഷ്:- നന്ദി അജീഷേ…
    @ സുജിത്ത്:- നന്ദി..., വീണ്ടും കാണാം...

    ReplyDelete
  40. അരുമപ്രകാശമോ, അളവുറ്റസ്നേഹമോ
    നിന്മുന്നിൽ വന്നുനിന്നീടിൽ…
    അdhika വിമലമാം സ്മരണയിlinnu ഞാൻ
    അഗതിയായി നടന്നപ്പോൾ
    ഒരുകൊച്ചുഗീതമായ് എന്നുള്ളിൽ നീ vannu
    പലവുരു സാന്ത്വനം നല്‍കീ…
    സ്നേഹത്തിൻ തേന്‍കൂden
    ഉള്ളില്‍ വിടര്‍ത്തിnee
    നനവാർന്ന കൺപീലി പുല്‍കീ…
    മധുകണം തൂkum നിന്നഴകു കണ്ടെnnullil
    കനവുകൾ പൂത്തു തളിർത്തൂ...
    അടയാത്തജാലകം കാറ്റിൽതിരിച്ചെന്നി-
    ലലിയുവാnaay കാത്തിരുന്നൂ..
    നറുമലർ gandhamuyarumee ശയ്യയിൽ
    എന്നെ നീ പാടീയുറക്കീ…
    ആര്‍ദ്രമാം കുങ്കുമം നെറ്റിയിൽപൂശിയാ-
    സന്ധ്യയും ചാമരം വീശീ…
    എതോവികാരങ്ങൾ ഉള്ളിൽ പടര്‍ത്തിയെന്‍
    നെഞ്ചിലേക്കന്നു നീ ചാഞ്ഞൂ...
    കൌമാരസ്വപ്നങ്ങൾ ‍താലോലമാട്ടി നീ-
    യെന്നില്‍ പ്രണയo നിറച്ചൂ...
    പൂക്കളെ പുല്‍കിയ നിൻ വിരൽത്തുമ്പിനാ-
    ലനുരാഗതന്ത്രികൾ മീട്ടി...
    മദനലാവണ്യമിഴികളാൽ എന്നെ നീ
    പലദിനം ലാളിച്ചതല്ലേ…
    ennittumenthe priyasakhi ഇന്നു നീ-
    yellaam വെടിഞ്ഞെങ്ങോപോyi …?
    എങ്കിലും,njan ഒരു കിളിയായിരുnnel nin
    anthike പാറിവന്നേനേ...


    kadannu kayattam porukkuka.
    istamayenkil ee mattam ulkkollaam.

    ReplyDelete
  41. hmm............pranayam...viraham.......kollaam....:)

    ReplyDelete
  42. എഴുത്ത് കൂടുതല്‍ നന്നാവട്ടെ...ആശംസകള്‍...

    ReplyDelete
  43. സൂപ്പർ കവിത............

    ReplyDelete
  44. @ ലീല:- നന്ദി ചേച്ചീ…, ഒരുപാട്…
    @ ദിവ്യ:- താങ്ക്സ് ദിവ്യ.
    @ സ്നേഹ:- ചേച്ചീ…, ഉം കളിയാക്കണ്ടാട്ടോ…
    @ ലക്ഷ്മി:- നന്ദി ലക്ഷ്മീ…
    @ അഞ്ജു:- താങ്ക്സ് അഞ്ജു...

    ReplyDelete
  45. @ അനിയൻ:- നന്ദി അനിയാ....

    ReplyDelete
  46. നല്ല ഈണമുള്ള രസകരമായ കവിത..അപ്പൊ കപി ആണ്‌ ല്ലെ? സോറി. കവി....

    ReplyDelete