Wednesday, 12 January 2011

എന്റെ പ്രണയം

ഇന്നുഞാൻ എഴുത്തിനെപ്രണയിച്ചുതുടങ്ങി, എന്റെയാത്രയാരംഭിക്കുന്നു
മഴവെള്ളത്തിൽ കടലാസ്സുതോണികൾ ഒഴുക്കിവിടുന്നതുപോലെ,
പലതും ഇടയ്ക്ക് മുങ്ങിപോകുന്നുവെങ്കിലും, ഞാൻ എഴുത്തു തുടരുന്നു

എന്റെ ബാല്യം എത്രയകലെയാണു, ഇന്നതു ഇന്നെലെകഴിഞ്ഞപോലെ

കഥയും കവിതയും ആലോചിച്ചുനടന്നദിനങ്ങൾ

കൂട്ടുകാരില്ലാത്ത കുട്ടിക്കതൊരു തനിയെ കളിക്കാവുന്ന വിനോദം

മനസ്സിൽ വാക്കുകൾ  ഉരുട്ടിക്കളിക്കൽ, കടലാസ്സിൽ എന്തെങ്കിലും കുറിച്ചിടൽ

ഇന്നു ഞാൻ മനസ്സിൽ തോന്നിയത് എഴുതുന്നു

ഇപ്പോൾ ഞാൻ സമയത്തെക്കുറിച്ചു ഓർക്കാറില്ല
എഴുതിയത് ചിലതു വെട്ടുന്നു, തിരുത്തുന്നു, മറ്റുചിലതു തുടരുന്നു
ചിലത് ക്ലേശമായിതോന്നുന്നു, സമയമില്ല തീർക്കുവാൻ

ചിലത് ഉപേക്ഷിക്കേണ്ടിവരുന്നു, ശരിയല്ലന്ന തോന്നലാൽ

ഒന്നുമാറ്റിവച്ച് മറ്റൊന്നുതുടരുന്നു, തുടങ്ങിയത് തീർത്തില്ല, പിന്നെയാവാം

വേനലിൽ ഉഷ്ണത്തെ ശപിക്കാം, മഴയിലോ?
മഴയും തണുപ്പും ചേർന്ന അലസത….മനമൊന്നു തെളിയട്ടെ,
എല്ലാം ഒത്തുവന്നാലോ?
തിരക്കുകൾ...
എകാന്തതയിൽ എഴുതാം,
അപ്പോൾ എകാന്തതയെന്നെ പേടിപ്പെടുത്തുന്നു

ബാല്യത്തിൽ എഴുത്ത് ഒരു വിനോദം, ഇന്ന് എന്റെ മനസ്സിൽ അതൊരു മല്‍പ്പിടുത്തം...
ചിലത് ഒരുനിമിഷത്തിൽ ശരിയെന്നതോന്നൽ,
ആശ്വാസത്തിന്റെ നിമിഷങ്ങൾ ഞാൻ അകലെ അവ്യക്തമായി കാണുന്നു
എന്റെ ലക്ഷ്യത്തിലേക്കുള്ളതീവ്രയത്നം തുടരുന്നു, ഞാൻ എഴുത്ത് തുടരുന്നു
എന്റെ പ്രണയം മുന്നോട്ട് കുതിക്കുന്നു
.................................................................................................................................

79 comments:

 1. എഴുത്ത് തുടരൂ... പുതുവത്സരാശംസകള്‍!

  ReplyDelete
 2. എഴുതിക്കൊണ്ടേയിരിക്കുക.. എല്ലാ ഭാവുകങ്ങളും...

  ReplyDelete
 3. പോന്നോട്ടെ വേഗം.
  ആശംസകള്‍.

  ReplyDelete
 4. എഴുത്തു തുടരുക .എഴുത്തിനെ പ്രണയിച്ച താങ്കള്‍ക്കു എഴുത്ത് അന്യമാകാതിരിക്കട്ടെ .. ഭാവുകങ്ങള്‍ !

  ReplyDelete
 5. എഴുത്തിനോടുള്ള പ്രണയം വിടണ്ട.

  ReplyDelete
 6. പ്രണയം സന്തോഷതിലെക്കും അറിവിലേക്കും ചിലപ്പോള്‍
  ജീവിത രഹസ്യങ്ങളുടെ അന്വേഷണതിലേക്കും വഴി തെളിക്കും
  എന്തിനെയും പ്രണയിക്കാം.പ്രണയിക്കുന്നതിനെ മുറുകെ പിടിക്കുക
  അപ്പോള്‍ സംതൃപ്തി തനിയെ ഉണ്ടാവും..ഇരുട്ട് മാത്രം സ്വപനം
  കണ്ടിരുന്ന ബാല്യം കഴിഞ്ഞു.. ഈ പുതു വര്‍ഷത്തില്‍ പ്രകാശതിലെക്കുള്ള
  പാത കൂടി തെളിയട്ടെ ..ആശംസകള്‍..

  കണ്ണൂരാന്‍:-വലി നിര്‍ത്തിയോ ? പുതു വറ്ഷം resolution ????

  ReplyDelete
 7. എഴുത്ത് കുറേക്കൂടി മെച്ചപ്പെടുന്നുണ്ട്. ആശംസകള്‍.
  പ്രണയം വിട്ടു കളിയില്ല അല്ലെ! നടക്കട്ടെ..നനടക്കട്ടെ.

  @
  എന്റെ ലോകം: വലി നിര്‍ത്തിയില്ല, നിര്‍ത്തിച്ചതാ വിനുവേട്ടാ.

  ReplyDelete
 8. പ്രണയിക്കുമ്പോള്‍ അക്ഷരങ്ങളെ പ്രണയിക്കുക. അക്ഷരം വെളിച്ചമാണ്‌. മനസ്സിലെ ഇരുട്ടകറ്റി അതു നമ്മെ മുന്നോട്ട് നയിക്കും. ധാരാളം എഴുതുക. ആശംസകള്‍.

  ReplyDelete
 9. എഴുത്തിനോടുള്ള പ്രണയം നിലക്കാതിരിക്കട്ടെ

  ReplyDelete
 10. എഴുത്ത് കെങ്കേമമായിതന്നെ നടക്കട്ടെ ..ആശംസകള്‍ ..

  ReplyDelete
 11. എഴുത്തും വായനയും ഭാര്യാഭർത്താക്കന്മാർ പോലെയാണ്....
  ഇതിൽ നിന്നും ഊറിവരുന്ന മക്കളാണ് അക്ഷരകൂ‍ട്ടങ്ങളാണൂ മക്കൾ !

  നല്ലോണം വളർത്തിയാൽ നന്നാവും..അല്ലെങ്കിൽ വഴിപിഴച്ചുപോകും കേട്ടൊ
  ഈ പുതുവർഷത്തിൽ നല്ലൊരു ഇത്തരം കുടുംബം കെട്ടിപ്പടുക്കുവാൻ എല്ലാഭാവുകങ്ങളും കേട്ടൊ അജീഷ്

  ReplyDelete
 12. എഴുത്തിനെ പ്രണയിക്കണം അപ്പോഴേ നല്ല എഴുത്തുകള്‍ പിറക്കൂ

  ReplyDelete
 13. പ്രണയം പൂത്തുലഞ്ഞ് ബൂലോക മുറ്റത്ത് പരിമളം പരത്തട്ടെ.ആശംസകള്‍

  ReplyDelete
 14. എഴുത്ത് തുടരൂ..ആശംസകള്‍.

  ReplyDelete
 15. എല്ലാവിധ ഭാവുകങ്ങളും.ഇനിയും എഴുത്ത് നിര്‍ബാധം തുടരുക.അതിനോടുള്ള പ്രണയവും നഷ്ടപ്പെടുത്താതിരിക്കുക.

  ReplyDelete
 16. Very nice one keep going bro :)

  ReplyDelete
 17. Purakottupokathirikkatte...!

  Manoharam, Ashamsakaal...!!!

  ReplyDelete
 18. nannayitundu ezhuthu nirtharuthu ennyum ezhuthanam ente ella aashamsakalum

  ReplyDelete
 19. എല്ലാവരും തുടരുക തുടരുക എന്നു പറയുന്നു .... ഞാന്‍ ഒന്നു മാറ്റി പറയട്ടെ ... നിനക്ക് വേണമെങ്കില്‍ തുടര്‍ന്നോളൂ.... ഹല്ല പിന്നെ ..:)

  ReplyDelete
 20. Thante pranayam kalakki,ee pranayam kozhiyaathe sookshikkuka:)

  ReplyDelete
 21. പ്രണയിതാവേ, ആശംസകള്‍ എഴുത്ത് എന്ന കാമുകിയെ വിടേണ്ട . അവള്‍ ഒരിക്കലും കൈ വിടില്ല

  ReplyDelete
 22. മനസ്സില്‍ നിന്നും വന്ന ഒരു ‘ലത്’ എവിടൊക്കെയോ
  ചിതറി വീണതു കാണുന്നുണ്ട്..ആ ലതിനെ പെറുക്കിയെടുക്കലാകട്ടെ
  അടുത്ത പണി.

  ReplyDelete
 23. ഹൃദ്യമായി അനുഭവപ്പെട്ടു. ആശംസകൾ

  ReplyDelete
 24. തുടരരുത് ഇന്ന് നിർത്തിക്കോളണം :)

  ReplyDelete
 25. പുതുവത്സരാശംസകള്‍..

  ReplyDelete
 26. Da nannayittund,ippol ezhuthhinodanalle pranayam:),thutaruka..

  ReplyDelete
 27. ആത്മാർത്ഥമായി പ്രണയിക്കൂ....

  ReplyDelete
 28. എഴുത്തിനോടുള്ള പ്രണയം തുടര്‍ന്നോളു.
  അതെ ഇതേത പുതിയ ഗടി (കല്ലിവല്ലി ! K@nnooraan) ?
  നമ്മുടെ കണ്ണൂരാന്റെ ?
  ഇതെന്ന് മുതലാ കല്ലിവല്ലി കണ്ണൂരാനായത്?
  പ്രൊഫൈല്‍ ഫോട്ടോ ഒറിജിനല്‍ ആണോ?

  ReplyDelete
 29. എഴുത്തിനോടുള്ള താങ്കളുടെ പ്രണയം കാണുമ്പോള്‍ എനിക്കും അസൂയ തോന്നുന്നു : )

  ReplyDelete
 30. പ്രണയം ​പൂത്തുതളിര്‍ക്കട്ടെ,എഴുത്തുതുടരൂ..

  ReplyDelete
 31. വൻ‌കടലിലെ തിമിംഗലവേട്ടയാണ് എഴുത്ത്.
  അന്തരംഗത്തിലെ കക്ക വാരലല്ല എന്ന ചുള്ളിക്കാടിന്റെ നിരീക്ഷണം ഞാൻ ഓർമ്മപ്പെടുത്തുന്നു.

  ReplyDelete
 32. @ ശ്രീ:- നന്ദി ശ്രീ…, പുതുവത്സരാശംസകൾ…
  @ ഉമ്പാച്ചി:- നന്ദി…
  @ ഉമ്മുഅമ്മാർ:- ശ്രമിക്കാം നന്ദി…
  @ റാംജി:- നന്ദി റാംജി.
  @ കാവതിയോടൻ:- നന്ദി സുഹൃത്തേ…
  @ നിരക്ഷരൻ:- ഇല്ല, വിടില്ല നിരക്ഷരാ…
  @ എന്റെ ലോകം:- അതെ, വിനുവേട്ടാ, എന്തിനെയും പ്രണയിക്കാം. അതു സന്തോഷത്തിലേക്കും, ഒപ്പം ജീവിത രഹസ്യങ്ങളുടെ അന്വേഷണതിലേക്കും വഴി തെളിക്കും.
  ***ഉം കണ്ണൂരാന്റെ വലി, ഇത്ത നിർത്തിച്ചെന്നു തോന്നുന്നു!!!
  @ കണ്ണൂരാൻ:- നന്ദി കണ്ണൂരാനേ, പിന്നെ പ്രണയം അത്ര പെട്ടന്നു വിട്ടുകളയാൻ പറ്റുമോ? വിനുവേട്ടൻ പറഞ്ഞപോലെ, എന്തിനെയും പ്രണയിക്കാം!
  @ വായാടി:- നന്ദി വായാടി.
  @ ഫൈസ്:- നന്ദി ഫൈസ്. വീണ്ടും കാണാം.
  @ ഇസ്മായിൽ:- താങ്ക്സ് ഇസ്മായിൽ…
  @ അലി:- സന്തോഷം…
  @ സിദ്ദീക്ക:- ശ്രമിക്കാം ഇക്ക, നന്ദി…
  @ മുരളീമുകുന്ദൻ:- നന്ദി മുരളിയേട്ടാ.., ഒരുപാട് ഒരുപാട്…
  @ വഴിപോക്കൻ:- സന്തോഷം വഴിപോക്കൻ…
  @ സാബിബാബ:- അതെ സാബി…, നന്ദീ…
  @ കേരളദാസനുണ്ണി:- നന്ദി ദാസാ…
  @ ജിപ്പൂസ്സ്:- അതെ ജിപ്പൂസ്സെ, നന്ദി…
  @ ലീല:- നന്ദി ചേച്ചീ്.
  @ ശ്രീക്കുട്ടൻ:- ശ്രമിക്കാം ശ്രീകുട്ടാ…
  @ അരീക്കോടൻ:- ഉം, തുടരണം…
  @ കൊലുസ്സ്:- നന്ദി കൊലുസ്സേ...
  @ ഉണ്ണിക്കുട്ടൻ:- തങ്ക്സ് ചേട്ടോ…
  @ സുരേഷ്കുമാർ:- നന്ദി സുരേഷ്.
  @ ഡ്രീംസ്സ്:- താങ്ക്സ്സ് ഡ്രീംസ്സേ…
  @ ഹംസ: ഹഹ, അതെനിക്കങ്ങ് ഇഷ്ട്ടായി ഹംസക്കാ… അല്ല പിന്നെ.
  @ ജിഷാദ്:- നന്ദി ജിഷാദേട്ടാ…
  @ നീരജ്:- നന്ദി നീരജ്, ഞാൻ ശ്രമിക്കാം...
  @ ദിവ്യ:- ടീ, പ്രണയം, അതു എന്തിനോടും തോന്നാം.
  @ മിനേഷ്:- നന്ദി ചേട്ടാ.., ഉം വിടണില്ല.
  @ മുനീർ:- ഉം, ആ ‘ലതു‘ തന്നെയാ ഞാനും തപ്പുന്നതു.
  @ അഞ്ജു അനീഷ്:- സന്തോഷം അഞ്ജു, നന്ദി…
  @ ഭായി:- ഞാൻ ശ്രമിക്കാം എന്റെ ഭായി… :)
  @ മാണിക്യം:- നന്ദി, പുതുവത്സരാശംസകൾ…
  @ പൌർണ്ണമി:- താങ്ക്സ്സ്…
  @ ലിജിനി:- ഉം, എന്തെ എനിക്കും എന്തിനെയെങ്കിലും പ്രണയിക്കണ്ടേ???
  @ യൂസഫ്:- തീർച്ചയായും…
  @ താന്തോന്നി:- ഉം, തുടരാം താന്തോന്നീ.
  അതെ, നമ്മുടെ കണ്ണൂരാൻ തന്നെയാ കല്ലിവല്ലി. അതു ഒറിജിനൽ ഫോട്ടോ അല്ല, കണ്ണൂരാനു എല്ലാരുടെയും മുന്നിൽ വരാൻ നാണമാ…!!!
  @ അനീസ:- അയ്യോ എന്തിനാ അനീസേ അസ്സൂയ, അനീസയും പ്രണയിച്ചോളൂ…! പിന്നെ എഴുത്തിനോട് മാത്രമല്ല, വായനയോടും ഉണ്ട്. സമയക്കുറവിന്റെ പ്രശ്നമേ ഉള്ളൂ.
  @ സുജിത്:- ഉം, ശ്രമിക്കാം കൂട്ടുകാരാ…
  @ തങ്കി:- നന്ദി തങ്കി… ഒത്തിരി, ഒത്തിരി…
  @ സുരേഷ്:- നന്ദി സുരേഷേട്ടാ…, തിമിംഗലത്തെ ഒന്നു കണ്ടാലെങ്കിലും മതിയായിരുന്നു.

  ReplyDelete
 33. ഹ്ഹ. ബിലാത്തിയേട്ടന്റേം ഹംസാ‍ക്കയുടെയും കമന്റ് കണ്ട് ചിരിച്ചതാ. സമയക്കുറവുണ്ടെങ്കിലും എഴുത്തു വിടണ്ട, വായനയും. ഇനിയും പോരട്ടെ.

  ReplyDelete
 34. പ്രിയപ്പെട്ട അജീഷേ

  നമ്മള്‍ എഴുതിയില്ലെങ്കില്‍ ഭൂമി മലയാളത്തില്‍ വല്ല അത്യാഹിതോം സംഭവിക്കുമോ ? ആ .. എനിക്കറിയില്ല.
  പക്ഷെ ഓരോരുത്തരും എഴുതേണ്ടത് അവനവന്‍ തന്നെ എഴുതണ്ടേ..?
  അജീഷ്‌ എഴുതേണ്ടത് അജീഷ്‌ തന്നെ എഴുതണം.
  അതോണ്ട് പ്രണയിച്ചും പിണങ്ങിയും തല്ലു കൂടിയും എഴുത്തിന്റെ പിന്നാലെ തന്നെ അങ്ങ് കൂട്.സംഗതി ജോറായി നടക്കും. ഇവിടെ ഇത്രേം പേരില്ലേ വന്നു നോക്കാന്‍. പിന്നെ എന്തര് ബേജാറ്?

  ഓടോ:
  ആരും അന്ന്യരല്ല എന്നാണു ഞങ്ങടെ നാട്ടിലെ ഓട്ടോറിക്ഷകളുടെ
  പിറകില്‍ കാണാറുള്ള ആപ്തവാക്യം.
  പിന്നെ അജീഷ്‌ എങ്ങിനെ അന്യനായി?
  അവിടെ ഓട്ടോയൊന്നും ഇല്ലായോ ?

  അജീഷ്‌,തമാശ പറഞ്ഞതാണേ.
  ഓള്‍ ദ ബെസ്റ്റ്‌ !!

  ReplyDelete
 35. ബിന്‍ഷേഖ് പറഞത് ശരിയാ , പ്രണയമാകുബോള്‍ ആര്‍ക്കും എന്തും എഴുതാം ,അതില്‍ വഴക്കും പിണക്കവും സ്നേഹവും ഒക്കെ എഴുതാം അതുകൊണ്ടു ഇങെനെ പ്രണയത്തിനു പിന്നാലെ പോക്കോ :)

  ReplyDelete
 36. തുടരുക ഇനിയും ഈ പ്രണയം അനശ്വരമാവട്ടെ ...

  ReplyDelete
 37. ഡേയ് ഞാന്‍ കരുതി നീ നിന്റെ പഴയ വല്ല ബ്രേമ കഥയും എഴുതിയതാവും എന്ന്. പറ്റിച്ചു അല്ലെ?

  ReplyDelete
 38. പ്രണയം ​മുന്നോട്ട് കുതിക്കട്ടെ ,ഇനിയും എഴുത്തുതുടരൂ ..

  ReplyDelete
 39. ഞാൻ എഴുത്ത് തുടരുന്നു…
  എന്റെ പ്രണയം മുന്നോട്ട് കുതിക്കുന്നു…


  ആശംസകള്‍ .........

  ReplyDelete
 40. അപ്പൊ പ്രണയംപൂത്തുലയട്ടെ..എല്ലാ ആശംസകളും.

  ഹംസാക്കയുടെ കമന്റ് ചിരിപ്പിച്ചു..

  ReplyDelete
 41. എഴുതുന്നത് വായിക്കാന്‍ തയാര്‍... തുടര്‍ന്നും എഴുതുക

  ReplyDelete
 42. എഴുത്ത് കണ്ടിട്ട്...ഉള്ളില്‍ വാകുകളുടെ ഒരു ജ്വാല മുഖി തന്നെ ഇങ്ങനെ ഒഴുകാന്‍ കാത്തു നിക്കും പോലെ തോന്നുന്നു..എല്ലാം ഒഴുക്കെട്ടെ....അജീഷേ.... എന്റെ മനസ് നിറഞ്ഞ ആശംസകള്‍...

  ReplyDelete
 43. @ ഹാപ്പി ബാച്ചിലേഴ്സ്:- അതെ ബാച്ചിലേഴ്സ്, സമയക്കുറവുണ്ട്, ജോലിത്തിരക്ക് കാരണം. എന്നാലും ഞൻ സമയം കണ്ടെത്തണം.
  @ ബിൻഷേഖ്:- ഇല്ല ബിൻ, ഒരു അത്യാഹിതവും സംഭവിക്കാനിടയില്ല. നിങ്ങളൊക്കെ ഉണ്ടല്ലോ വന്നു നോക്കാൻ എന്നുള്ളത് മാത്രമാണ് എഴുതാനുള്ള പ്രചോദനം.
  പിന്നെ ഞാനായിറ്റ് അന്ന്യനായതല്ല ബിൻ, എല്ലാരും കൂടി അങ്ങനെ ആക്കിയതാ… ചുമ്മ.
  താങ്ക്സ് ബിൻ…
  @ 916:- ആ പോകുവാ….
  @ കല്ലു: പ്രണയം അനശ്വരമാണ് കല്ലൂ…
  @ ആളവന്താൻ:- ടാ.., നീ വെറുതെ ഓരോന്നു പറയും, എല്ലാരും എന്നെ തെറ്റിദ്ധരിക്കും ;)
  ഞാൻ പണ്ടേ നല്ല കുട്ടിയല്ലായിരുന്നോ…!
  @ മിന്നു:- നന്ദി മിന്നൂ…
  @ അജീഷ്:- താങ്ക്സ് അജീഷേ…
  @ ലക്ഷ്മി:- നന്ദി ലക്ഷ്മീ…, പിന്നേ ഹംസക്ക ആളു പുലിയല്ലേ…
  @ കൂതറ:- താങ്ക്സ്ഡാ കൂതറേ…
  @ സ്നേഹ:- അങ്ങനൊന്നുമില്ല ചേച്ചീ…, എന്നാലും എന്തെരൊക്കെയോ ഉണ്ടെന്നു തോന്നുന്നു. നന്ദി ചേച്ചീ….

  ReplyDelete
 44. പ്രണയം എന്തിനോടുമാകാം.
  അക്ഷരങ്ങള്‍ മനസ്സില്‍ നൃത്തമാടുന്നുവെങ്കില്‍ അതിനെ പ്രണയവും ചേര്‍ത്ത് വേദിയിലേക്കാനയിക്കുക..

  ആശംസകള്‍ :)

  ReplyDelete
 45. "കഥയും കവിതയും ആലോചിച്ചുനടന്നദിനങ്ങൾ…
  കൂട്ടുകാരില്ലാത്ത കുട്ടിക്കതൊരു തനിയെ കളിക്കാവുന്ന വിനോദം…"
  തുടരുക ഇനിയും ആ വിനോദം ...,ആശംസകള്‍ :)

  ReplyDelete
 46. എഴുത്തിലെ പ്രയാണം തുടരുക..എല്ലാം തനിയേവരും മംഗളങ്ങൾ

  ReplyDelete
 47. @ നിശാസുരഭി:- അതെ സുരഭി.., പ്രണയം അനശ്വരമാണ്, അതു എന്തിനൂടും തോന്നാം. നന്ദി കൂട്ടുകാരീ…
  @ മാളു:- ശ്രമിക്കാം മാളൂ…, നന്ദി…
  @ മൻസൂർ:- തുടരണം മൻസൂറേ.., നന്ദി…

  ReplyDelete
 48. ഞാനും കരുതി പാവം നല്ലകുട്ടിയുടെ വീരകഥകളാവുമെന്നാ..!,എഴുത്തുതുടരൂ ...

  ReplyDelete
 49. iniyum othiri pratheekshikkunnu..... aashamsakal......

  ReplyDelete
 50. അയ്യോ പറയാന്‍ മറന്നു ,എകാന്തതയില്‍ ഇരുന്നു എഴുതാന്‍ നില്‍ ക്കല്ലേ ,വട്ടാവും:),( അനുഭവം ഗുരു)

  ReplyDelete
 51. എന്തെങ്കിലുമൊക്കെ എഴുതൂ. അതിന്നു ശേഷം അഭിപ്രായം പറയാം. ഇത് എന്ത് എഴുത്താ.....?

  ദാ ഇവിടെയൊന്നു കയറി മീറ്റീട്ടു പോ...

  ReplyDelete
 52. എഴുത്ത് മുൻപോട്ട് തന്നെ പോകട്ടെ. വന്ന് വായിച്ചു കൊള്ളാം.
  ആശംസകൾ.

  എന്റെ ബ്ലോഗിൽ വന്ന് വിലപ്പെട്ട അഭിപ്രായങ്ങൾ തന്നതിന് പ്രത്യേകം നന്ദി.

  ReplyDelete
 53. @ ചില്ലു:- ആഹാ, അങ്ങനെ വേണ്ടാത്തതൊന്നും കരുതണ്ടാട്ടൊ. നന്ദി…
  @ ജയകുമാർ:- താങ്ക്സ്, കുമാരേട്ടാ!
  @ ചില്ലു:- ഇപ്പൊ ഏകാന്തതയില്ല ചില്ലു...
  @ കൊട്ടോട്ടിക്കാരൻ:- ഹഹ, ഉം എഴുതാം ചേട്ടാ…ആ തീർച്ചയായും കയറാം.
  @ എച്മുക്കുട്ടി:- നന്ദി കൂട്ടുകാരീ…
  @ ജുവൈരിയ:- നന്ദി ജുവൈരിയ…, വീണ്ടും വരണം.

  ReplyDelete
 54. എഴുത്തിനെ പ്രണയിക്കുന്ന കൂട്ടുകാരാ, ഇനിയുമിനിയും എഴുതാന്‍ കഴിയട്ടെ...

  ReplyDelete
 55. കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/

  ReplyDelete
 56. @ അഞ്ജു:- തീർച്ചയായും...
  നന്ദി കൂട്ടുകാരീ, ഒത്തിരി ഒത്തിരി....
  @ ഹാക്കർ:- നന്ദി, തീർച്ചയായും വരും…
  @ അനിയൻ:- താങ്ക്സ്സ് നാട്ടുകാരാ…

  ReplyDelete
 57. ആശ്വാസത്തിന്റെ നിമിഷങ്ങൾ അകലെയെങ്കിലും കാണുന്നുണ്ടല്ലോ.

  ReplyDelete
 58. എഴുത്തിനെ പ്രണയിക്കുക... ഒരിക്കലും നഷ്ടപ്പെടാത്ത പ്രണയം അതു മത്രമാണ്,....ചന്തുനായർ http://chandunair.blogspot.com/

  ReplyDelete
 59. ezhuthinne praniyikkunadhu naladhanu
  ezhuthu thirichum pranikukum
  theercha
  ezhuthitte a pranaya lokathu nadakkan nalla rasamanu
  mazhayathu kuda pidikkathe thullikalikkunadhu polleyanadhu
  best wishes
  how u got my blog
  visit
  minu mt

  ReplyDelete
 60. നല്ല വരികള്‍.
  വായനയും എഴുത്തും തുടരൂ.
  ആശംസകള്‍.

  ReplyDelete
 61. @ ശാന്ത:- അതെ ചേച്ചീ...
  @ ചന്തു നായർ:- അതെ ചേട്ടാ…, വളരെ സത്യം.
  @ മിന്നു:- അതെ മിന്നൂ, മഴയത്ത് കുട പിടിക്കാതെ തുള്ളിക്കളിക്കാൻ രസമാണു…
  താങ്ക്സ്…
  @ രമേശ്:- ഉം നോക്കാം…
  @ സുൽഫി:- താങ്ക്സ്സ് സുൽഫീ, ഒത്തിരി ഒത്തിരി…

  ReplyDelete
 62. എഴുത്ത് എന്നാല്‍ അക്ഷരങ്ങള്‍ മാത്രമല്ല. ആശയങ്ങള്‍ കൂടിയാണ്. സ്വപ്‌നങ്ങള്‍ കൂടിയാണ്. സ്വപ്‌നങ്ങള്‍ ഉള്ളവര്‍ക്കേ എഴുതാന്‍ ആകൂ. അപ്പോള്‍ നിറയെ സ്വപ്നങ്ങള്‍ കാണുക. ആശംസകള്‍.

  ReplyDelete
 63. ഞാന്‍ പറയാന്‍ ആഗ്രഹിച്ചത് മുന്‍പെ പറഞ്ഞു പോയതുപോലെ .വളരെ സന്തോഷം,അജീഷ് ..ബാക്കി പോസ്റ്റ്കള്‍ പിന്നീട് വായിച്ചുകൊള്ളാം.വായിക്കും തീര്‍ച്ചയായും.

  ReplyDelete
 64. @ ഭാനു:- ഹഹ, സ്വപ്നം, അതു മാത്രമേ ഇപ്പൊ ഉള്ളു ഭാനു. നന്ദി വീണ്ടും കാണാം
  @ സങ്കല്പങ്ങൾ: ഞാനും ആദ്യമായ സുഹ്യത്തിന്റെ ബ്ലോഗിൽ വന്നതു, ബാക്കിയൊക്കെ വഴിയേ വായിക്കും...

  ReplyDelete
 65. പ്രണയം എന്തിനോടോ ആവട്ടെ..അപ്പൊ ഒരു കൊച്ചുകള്ളക്കാമുകനാണല്ലെ? നടക്കട്ടെ...ശല്യപ്പെടുത്താന്‍ നമ്മളില്ലേയ്...

  ReplyDelete