Saturday, 19 February 2011

അവൾക്കെന്നോട് പരിഭവം.


     അവൾക്കെന്നോട് പരിഭവം, കാരണംകഴിഞ്ഞ ദിവസം അവളെന്റെ മടിയിൽ കിടക്കുമ്പോൾ നമ്മുടെ സ്വകാര്യനിമിഷങ്ങളിലെപ്പോഴോ എന്റെ കൈ അറിയാതെ അവളുടെ മുഖത്തൊന്നു കൊണ്ടു. അത്യാവശ്യം ശക്തിയായി തന്നെ കൊണ്ടു. വെണമെന്നു കരുതിയതല്ല, അറിയാതെ പറ്റിപ്പോയതാണു. പക്ഷേ അതിനവൾ എന്നോടിങ്ങനെ പരിഭവിക്കണോ?...
     പാവം അവൾക്ക് നന്നായി വേദനിച്ചു കാണും, ഞാൻ കുറേ തടവിക്കൊടുത്തു. എന്നിട്ടും അവൾ എന്നൊടൊന്നും മിണ്ടണില്ല, ഞാൻ പറയുന്നതൊന്നും കേൾക്കുന്നുമില്ല. ഇതിനുമുൻപും അവളെന്നോട് പലപ്പോഴും പിണങ്ങിയിറ്റുണ്ട്. അപ്പോഴൊക്കെ ഞാൻ സ്നേഹത്തോടെ ഒന്നു തൊട്ടാൽ അവളുടെ പിണക്കമൊക്കെ മാറും. പക്ഷേ ഇത്തവണ അവൾക്ക് നന്നായി വേദനിച്ചു കാണും. അല്ലെങ്കിൽ എന്നോട് മിണ്ടാതിരിക്കില്ല. കഴിഞ്ഞ അഞ്ച് വർഷമായി എനിക്കറിയാവുന്നതല്ലെ. ദിവസങ്ങൾ കഴിയുംതോറും പ്രശ്നം വഷളായിക്കൊണ്ടിരുന്നു, ഞാൻ എന്റെ ഫ്രണ്ടിനോട് കാര്യം പറഞ്ഞു. അവൻ, അവനു പരിചയമുള്ള ഒരു ഡോക്ടരെ കാണിക്കാമെന്നു പറഞ്ഞു.
     ഇപ്പൊ പ്രശ്നം അതല്ല, അവളോടെങ്ങനെ പറയും? ഡോക്ടറെ കാണാനാണെന്നു പറഞ്ഞാൽ അവൾ വരില്ല. അതുകൊണ്ട് ഒരു ദിവസം അവളെ ഉറക്കിക്കിടത്തി, ഞാനും ഫ്രണ്ടും കൂടി ഡൊക്ടറുടെ അടുത്തെത്തി. അവൾ നല്ല ഉറക്കമായിരുന്നതിനാൽ ഡോക്ടർക്ക് പരിശോധിക്കാൻ പറ്റിയില്ല. ഉണരുന്നതു വരെ കാത്തിരുന്നു, ഉണർന്നിട്ടും അവൾ ഒന്നും മിണ്ടണില്ല, പരിശോധിക്കാനൊട്ട് സഹകരിക്കുന്നുമില്ല. ഡോക്ടർ പറഞ്ഞു അഡ്മിറ്റ് ചെയ്യണം, കുറേ ടെസ്റ്റൊക്കെ നടത്തിയാലെ കാര്യമെന്തെന്ന് അറിയാൻ പറ്റുള്ളുവെന്ന്. ഇനി ഉള്ളിൽ വല്ല ക്ഷതവും സംഭവിച്ചിറ്റുണ്ടെങ്കിൽ ഓപ്പറേഷനും വേണ്ടിവരുമെന്ന്, ഞാനാകെ തകർന്നുപോയി. എന്നാലും എന്റെ മുഖത്തുനോക്കി യാതൊരു ദയയുമില്ലാതെ അയാൾക്കെങ്ങനെ അതു പറയാൻ തോന്നി…
     അവസാനം ഫ്രണ്ടിന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ അവളെ അവിടെ അഡ്മിറ്റ് ചെയ്തിട്ട് വീട്ടിലേക്ക് മടങ്ങി. അവൾ പോയതിൽ പിന്നെ എനിക്കൊരു സമാധാനവുമില്ല, മെയിൽ ഒന്നും നോക്കാനും പറ്റണില്ല, ബ്ലോഗൊന്നും വായിക്കാനും പറ്റണില്ല. പുതിയൊരു ഒരെണ്ണം വങ്ങാന്നു വച്ചാൽ, അവൾ കഴിഞ്ഞ അഞ്ച് വർഷമായി എന്റെ കൂടെയുള്ളതല്ലേ, എന്റെ എല്ലാ കാര്യവും അവൾക്കല്ലേ അറിയാവൂ… അവളെ പെട്ടന്നങ്ങ് കളയാനും വയ്യ. പക്ഷേ വീണ്ടും ഡോക്ടറെ വിളിച്ചപ്പൊ, അവളുടെ നില ആകെ ഗുരുതരമാണന്ന് പറഞ്ഞു. മദർബോർഡിനാത്രേ കുഴപ്പം. എന്റെ കൈ തട്ടിയതു കൊണ്ടുണ്ടായ കുഴപ്പമല്ലന്നു കേട്ടപ്പൊ കുറച്ചൊരു ആശ്വാസം. മദർബോർഡ് മാറുന്നതിനേക്കാൾ നല്ലതു പുതിയൊരെണ്ണം വാങ്ങുന്നതാ നല്ലതെന്നും അയാൾ പറഞ്ഞു. അവളെ ചെന്ന് കൂട്ടിക്കൊണ്ട് പൊയ്കോളാൻ ഇനി അവിടെ കിടത്തിയിറ്റ് കാര്യമില്ലന്ന്…
     പുതിയതു വാങ്ങിയാലെ എനിക്കിത് പൊസ്റ്റ് ചെയ്യാനും, നിങ്ങളുടെയൊക്കെ ബ്ലോഗ് വായിക്കാനും പറ്റുകയുള്ളു.
    അങ്ങനെ ഇന്നലെ പോയി പുതിയ ഒരെണ്ണം വാങ്ങി, ഇവൾ എന്നെ മനസ്സിലാക്കി വരണമെങ്കിൽ കുറച്ചു ദിവസമെടുക്കുമെന്നാ ഞാൻ കരുതിയതു. പക്ഷേ ഇവൾ വേഗം തന്നെ അടുത്തു, എന്റെ കാര്യങ്ങളൊക്കെ മനസ്സിലാക്കി. എനിക്കും ഒത്തിരി ഇഷ്ടമായി…...
.................................................................................................................................

59 comments:

 1. ഇപ്പോള്‍ ഒന്നും പറയണില്ല..,ഞാന്‍ ഒന്നു ഡോക്ടറെ കണ്ടുവരാം ..:)

  ReplyDelete
 2. ഡോക്കരെ കാണിക്കേണ്ട സമയം കഴിഞ്ഞോ എന്ന് സംശയം

  ReplyDelete
 3. സുന്ദരി ആണല്ലോ അവള്‍, അപ്പോള്‍ സുഖമായ സ്ഥിതിക്ക് അങ്ങോട്ടെക്കും ഒന്ന് വന്നോളു

  ReplyDelete
 4. എന്തായാലും ആ എഴുത്ത് നന്നായി. മടര്ബോട് എന്നത് അവസാനം ആക്കിയാല്‍ മതിയായിരുന്നു എന്നെനിക്ക് തോന്നി.
  ആശംസകള്‍.

  ReplyDelete
 5. നന്നായി..അതാ ഈയിടെ ഒന്നും കാണാത്തത്
  അല്ലെ.അവള്‍ പഴയ കൂട്ടുകാരെ ഒക്കെ മറന്നു
  കാണുമോ ആവൊ?എന്നാലും വല്ല ആശുപത്രിയിലും ഉപേക്ഷിക്കണ്ടായിരുന്നു.പുതിയ സുന്ദരി വന്നപ്പോള്‍ എന്തൊരു സന്തോഷം ആണെന്ന് കണ്ടു..ഇത് തന്നെ ലോകം...പകുതി വായിച്ചപ്പോള്‍ സസ്പെന്‍സ് കളഞ്ഞു.
  അവസാനം വരെ നില നിര്‍ത്താമായിരുന്നു. ആശംസകള്‍.

  ReplyDelete
 6. ഹി ഹി കൊള്ളാം

  ReplyDelete
 7. ഡാ മ മ അത് വേണ്ട മത്തങ്ങാ തലയാ, ആളെ വെറുതെ കൊതിപ്പിച്ചു. അവള്‍,സ്വകാര്യ നിമിഷം, ഒന്നിച്ചു കിടന്നു എന്നൊക്കെ കേട്ടപ്പോള്‍ ....

  ഹും ലപ്റൊപിനോപ്പമാണോട നീയൊക്കെ സ്വകാര്യ നിമിഷത്തില്‍ കിടക്കുന്നത്? നിനക്ക് ബ്രയിനോഫിഞ്ചിയ ഉട്ടോപിക്ക വരുമെടാ.

  തള്ളെ ഇവനെ ഇതു പറഞ്ഞാലും കലിപ് തീരുണില്ലല്ലോ ... :)

  ReplyDelete
 8. @ ചില്ലു:- വേഗം കണ്ടിട്ട് വാ ചില്ലൂ, വല്ല കുഴപ്പവും ഉണ്ടെങ്കിൽ വെച്ചോണ്ടിരിക്കണ്ട.
  @ സുജിത്:- താങ്ക്സ് ചേട്ടാ…
  @ ലീല:- കാണിച്ചു ചേച്ചീ…
  @ അനീസ:- ഉം സുന്ദരിയാ… ;) അങ്ങോട്ട് തീർച്ചയായും വരും അനീസ.
  @ ജുവൈരിയ:- ഉം കൊള്ളാം, എനിക്കിഷ്ട്ടായി.
  @ റിയാസ്:- നന്ദി റിയാസെ, ഈ വരവിനു.
  @ പട്ടേപ്പാടം റാംജി:- നന്ദി റാംജി
  @ എന്റെ ലോകം:- അതെ ചേട്ടാ…, ചേട്ടാ അവളെ ഉപേക്ഷിച്ചിട്ടൊന്നുമില്ല, ശരിയാക്കി എടുക്കും. ഇവിടെ ദുബായിൽ റിപ്പയറ് ചെയ്യുന്ന പൈസയുണ്ടേൽ പുതിയരെണ്ണം വാങ്ങാം. മാർച്ച് 3 നു നാട്ടിൽ പോകുന്നുണ്ട്, നാട്ടിൽ കൊണ്ടുപോയി നന്നാക്കി എടുക്കണം.
  @ മുരളീമുകുന്ദൻ:- അതെ “തോഷിബ ബ്ലൂ റേ“, പഴയതു വെളുത്ത സുന്ധരി ആയിരുന്നു “എയ്സർ“.
  @ അജീഷ്:- ഹിഹി താങ്ക്സടാ…
  @ മീനേഷ്:- അയ്യോ അയ്യോ.., എന്റെ ചേട്ടായീ… വിട്ടുകള, പാവം ഞാൻ ഹിഹി.

  ReplyDelete
 9. അവളാള് കൊള്ളാലോ..!

  ReplyDelete
 10. അയ്യോടാ ..അവളെ പറ്റി എഴുതിയ അയാളെയാ ഡോക്ടറെ കാണിക്കേണ്ടത് അഞ്ചുകൊല്ലം കൂടെ നടന്നില്ലെ ഇനി വേറൊന്നിനെ കെട്ടാൻ നോക്ക് ഹല്ലപിന്നെ!!! ആ മേനോൻ സർ പറഞ്ഞപോലെയാകും ശ്രദ്ധിച്ചോ... ലാപ്റ്റോമാനിയ എന്ന അസുഖം വല്ലതും ... നന്നായി എഴുതി ആശംസകൾ..

  ReplyDelete
 11. angine athum oru postaakki..kollaam

  ReplyDelete
 12. ni vegam poyi oru doctre kandolu

  ReplyDelete
 13. @ കൂതറ:- താങ്ക്സ്സടാ…
  @ സിദ്ധീക്ക:- ഉം കൊള്ളാം, കൊച്ചുകള്ളി…
  @ അനിയൻ:- ഡിസ്പ്ലേ അടിച്ചുപോയി…
  @ ഉമ്മു അമ്മാർ:- ലാപ്റ്റോമാനിയ ഒന്നും പിടിക്കില്ല. ഞാൻ ആദ്യമെ ഡോക്ക്ടറെ കണ്ടു, പ്രതിരോധ കുത്തിവയ്പ് എടുത്തു.
  @ ലിജിനി:- ഉം ആയി ;)
  @ ലക്ഷ്മി:- ആക്കിപ്പോയതാ ലക്ഷ്മിയേ…
  @ ലിന്റു:- ഉം കാണണം, നാട്ടിൽ വരട്ടെ…

  ReplyDelete
 14. അവളുടെ പേരു പറഞ്ഞില്ല!
  'ഡെല്ലി'യെന്നോ മറ്റോ ആണോ?

  ReplyDelete
 15. ങാഹ്.. അല്ലെങ്കിലും നമുക്കവൾ ഒരു ഉപയോഗവസ്തുമാത്രമല്ലെ!!

  ReplyDelete
 16. നന്നായിരിക്കുന്നു.
  എങ്കിലും സസ്പെൻസ് അത്രവേഗം മുറിക്കേണ്ടതില്ലായിരുന്നു എന്ന് തോന്നി.

  satheeshharipad.blogspot.com

  ReplyDelete
 17. ഡാ അവളെ എക്സ്ച്ചേഞ്ച് ചെയ്യുന്നോ? എന്നാല്‍ പറ.

  ReplyDelete
 18. പുതിയ ഒരാളെ കിട്ടാന്‍ വല്ല മാര്‍ഗവും ഉണ്ടോ

  ReplyDelete
 19. @ അപ്പച്ചൻ ഓഴക്കാൽ:- ഡെല്ലി അല്ല, ഏലിയാമ്മ.
  @ ബെഞ്ചാലി:- അതെ ഉപയോഗവസ്തു തന്നെയാണ്, പക്ഷെ ഞാൻ അവളെ അങ്ങനെയല്ല കണ്ടിരുന്നെ, അത്രയ്ക്ക് ഞാൻ കെയർ ചെയ്തിരുന്നു.
  @ സതീഷ്:- നന്ദി…, ഞാൻ അവസാനമല്ലെ പറഞ്ഞതു.
  @ ആളവന്താൻ:- എക്സ്ച്ചേഞ്ച് ചെയ്യാൻ മനസ്സു വരുന്നില്ലടാ…
  @ റഷീദ്:- കിട്ടാൻ മാർഗ്ഗമൊക്കെ ഉണ്ട്, കുറച്ച് പൈസ ചിലവാകും.

  ReplyDelete
 20. അനിയാ ഇതു ലാപ്ടോപ്മാനിയ തന്നെ....വേഗം ഇങ്ങോട്ട് പോരൂ ഞാനൊരു ഡോക്ടറാണ്.ചികില്‍സ സൗജന്യം

  ReplyDelete
 21. അവളോട് അന്വേഷണം പറഞ്ഞേരെ

  ReplyDelete
 22. സസ്പെന്‍സ് ഒടുക്കം വരെ നില നിര്‍ത്താമായിരുന്നു.
  മദര്‍ ബോര്‍ഡ് ഇടക്ക് കയറി വരണ്ടായിരുന്നു.
  എന്നാലും നന്നായി പറഞ്ഞു.
  ഇതാ പറഞ്ഞത്, പഴുതില വീഴുമ്പോള്‍ പച്ചില ചിരിക്കുമെന്ന്.
  ഓര്‍ത്തോ, പുതിയ ഇവളും ഒരു കാലത്ത് പിരിയും.
  പെണ്ണാളെ, വല്ലാതെ കൂട്ട് കൂടെണ്ട. കുടുംബം തെറ്റി പോകും.

  ReplyDelete
 23. ചിലർ അങ്ങനേയാണു.നമ്മൾ സ്നേഹിച്ച് വരുംബോഴേക്കും അവർ നമ്മോട് അകന്നിരിക്കും.കാര്യമൊന്നുമില്ലാതെ.നന്നായിരിക്കുന്നു

  ReplyDelete
 24. @ അതിരുകൾ:- അയ്യേ... ഞാൻ ബരൂലാ...
  @ ജയകുമാർ:- നന്ദി….
  @ പാവപ്പെട്ടവൻ:- ഉം പറയാട്ടോ…
  @ സുൽഫി:- അതു ഞാൻ അവസാനമല്ലെ പറഞ്ഞതു.
  @ ജുവൈരിയ:- അതെ ജുവൈരിയ…

  ReplyDelete
 25. നന്നായി.അല്ലെങ്കിലും ഒരു പരിധി കഴിഞ്ഞാൽ ഒരു മാറ്റം നല്ലത് തന്നെ..ആശംസകൾ

  ReplyDelete
 26. ‘പഴയതെല്ലാം മറവികൊണ്ടു പോയ്
  പുതിയതെല്ലാം പുരനിറഞ്ഞുപോയ്
  പഴയ,പുതിയ നാളിനെയോര്‍ക്കുവാന്‍
  പഴയതെല്ലാം പുതിയതായീടണം.’
  താങ്ങളുടെ ബ്ലോഗില്‍ വരാനും വായിക്കാനും കഴിഞ്ഞതില്‍ അതിയായ സന്തോഷം ,പഴയവ വീണ്ടും വീണ്ടും ഓര്‍ക്കുവാനും തെറ്റുതിരുത്തുവാനും സാധിക്കട്ടെ ..പരിചയപ്പെടുത്തിയതിന് ഭാനുവിനുള്ള നന്ദി അറിയിക്കുന്നു.എന്നെ ‘അന്ന്യനാ’യി കാണണ്ട ..

  ReplyDelete
 27. @ കമ്പർ:- അതെ, ഒരു പരിധി കഴിഞ്ഞാൽ മാറ്റം നല്ലതാ…
  @ സങ്കല്പങ്ങൾ:- ഓർക്കാൻ കൊള്ളാത്ത പഴയതൊക്കെ എന്താ ചെയ്യുക?
  @ ഭാനു:- നന്ദി ഭാനു…

  ReplyDelete
 28. കൊള്ളാം.......നന്നായിട്ടുണ്ട് ,,,

  ReplyDelete
 29. സുരസുന്ദരി തന്നെ.

  ReplyDelete
 30. പഴയവളെ തീർത്തും ഉപേക്ഷിച്ചോ?? പുതിയോള് കൊള്ളാം എനിക്കും ഇഷ്ടായി..

  ReplyDelete
 31. സസ്പെന്‍സ് അവസാനത്തെ വരിയിലായിരുന്നെങ്കില്‍ വളരെ മനോഹരമാകുമായിരുന്നു..
  ഭാവുകങ്ങള്‍...

  ReplyDelete
 32. ലവള് തരക്കേടില്ല.
  സസ്പെൻസ് പൊട്ടിക്കുന്നതിൽ വിജയിച്ചില്ല..!
  അൽപ്പംകൂടിശ്രദ്ധിച്ചിരുന്നെങ്കിൽ അത് സാധ്യമാകുമായിരുന്നു.
  എപ്പോഴും
  ക്ലൈമാക്സ് നന്നായ് ശ്രദ്ധിക്കുക
  ആശംസകളോടെ...പുലരി

  ReplyDelete
 33. ഹോ............ലാപ്പിനെ പറ്റിയായിരുന്നല്ലേ..? അല്ലെങ്കിലും ഒരാളും സ്വന്തം ഭാര്യയെ പറ്റി ഇത്രയ്ക്ക് വിഷമിയ്ക്കില്ല.

  ReplyDelete
 34. നന്നായി. അവസാനം വരെ ആകാംക്ഷ നില നിര്‍ത്തി.

  ReplyDelete
 35. @ പ്രദീപ് കുറ്റിയാട്ടൂർ:- താങ്ക്സ് ചേട്ടാ…
  @ കുമാരൻ:- അതെ വല്യ സുന്ദരിയാ…
  @ റിഷ് സിമെന്തി:- ഏയ്, ഇത്തിരി കൈനഷ്ട്ടം വന്നെങ്കിലും പഴയോളെ ശരിയാക്കി എടുത്തു, മിടുക്കിയാ…!
  @ സഹയാത്രികൻ :- നന്ദി ശ്രദ്ധിക്കാം....
  @ പ്രഭൻ ക്യഷ്ണൻ :- നന്ദി പുലരി..., ഇനി ശ്രദ്ധിക്കാം....
  @ (പേര് പിന്നെ പറയാം):- ഹഹ, അതു ഇഷ്ടായീട്ടൊ….
  നന്ദി…
  @ MINI.M.B :- നന്ദി ടീച്ചറേ

  ReplyDelete
 36. പുതുപ്പെണ്ണ് പഴയവളേക്കാള്‍ എന്തായാലും സുന്ദരിയായിരിക്കുമല്ലോ. പഴയതിനെ വിടണ്ട. നല്ലൊരു ഡോക്ടറെ കൂടെ കാണിച്ച് അസുഖം ഭേദമാക്കിക്കോ. ചിലപ്പോള്‍ പുതുപ്പെണ്ണും പണിമുടക്കുമ്പോള്‍ കഞ്ഞിവച്ചുതരാന്‍ അവളേ കാണൂ.. മറക്കണ്ട്.

  ReplyDelete
 37. Thanks for the comments @ http://craziee-kartha.blogspot.in/
  njan ippo ezhuthaarilla....chunmma oru resam....
  keep writing annyan njan vayikkunnudu :D

  ReplyDelete
 38. ലവള് ലിവനായിരുന്നല്ലെ... :D

  ReplyDelete
 39. ഇവളെയെങ്കിലും മര്യാദക്ക് ഉപയോഗിക്കുക. മദർ ബോർഡ് പോയാലും റാം പോകാതെ സൂക്ഷിക്കുക

  ReplyDelete
 40. പ്രിയപ്പെട്ട സുഹൃത്തേ,
  എന്നിട്ടും പുതിയ സൃഷ്ടികള്‍ ഒന്നും കാണുന്നില്ലല്ലോ...അത് ശരിയാണോ?
  സസ്നേഹം,
  അനു

  ReplyDelete
 41. ഞാന്‍ എന്തൊക്കെയോ ചിന്തിച്ചു
  എല്ലാ പ്രതീക്ഷയും വെറുതെ ആയി

  ReplyDelete
 42. എന്തൊക്കെ പോയാലും മദര്‍ ബോര്‍ഡ് അടിച്ചു പോകാതെ നോക്കുക .. പണി കിട്ടും !!!!
  വീണ്ടും വരാം .. സ്നേഹാശംസകളോടെ .. സസ്നേഹം ...

  ReplyDelete
 43. ഞാനും എന്തൊക്കെയോ പ്രതീക്ഷിച്ചു.. പിന്നെ പകുതിയായപ്പോള്‍ എന്തോ തരികിടയാണെന്ന് മനസ്സിലായി. എന്തായാലും കൊളളാം.

  ReplyDelete
 44. @ കർത്ത :- താങ്ക്സ് കർത്താ ബാകിയൊക്കെ സമയം പോലെ വായിക്കും.
  @ ബെഞ്ചാലി :- പിന്നല്ലാതെ…!
  @ മൊഹിയുദീൻ :- റാം പോയാലും സാരമില്ല, എക്സ്ട്രാ റാം വെച്ചിറ്റുണ്ട്.
  @ അനുപമ :- സുഹൃത്തേ... സൃഷ്ടികള് വെറുതെ ഉണ്ടാകില്ലല്ലോ ആലോചിക്കണം, അതിനു സമയവും വേണം. ഇപ്പോഴത്തെ ജോലിത്തിരക്കിൽ അതു നടക്കണില്ല...!
  പിന്നെ എന്തു ശരിയാണോന്ന്?
  @ അനാമിക :- നിനക്ക് അങ്ങനെ തന്നെ വേണം...!
  @ ആഷ് :- ഓ പോണങ്കിൽ അങ്ങ് പോട്ടെന്നേ, നമുക്ക് ബാക്കപ്പ് ഇല്ലേ…!
  @ സുനി :- എന്തിനാ വേണ്ടാത്തതൊക്കെ പ്രതീക്ഷിക്കാൻ പോയെ? അങ്ങനെ തന്നെ വേണം..!

  ReplyDelete
 45. അല്ലെങ്കിലും ഇവളുമാരോന്നും അഞ്ചു വര്‍ഷത്തില്‍ കൂടുതലൊന്നും കൂടെ പൊറുക്കില്ലാന്നെ ....

  ReplyDelete
 46. ഹ്ഹ്ഹ്ഹ്!!
  അല്ലാ, അന്ന് വാങ്ങിയതും പോയോ?
  പുതുത് ഒന്നും കാണാനില്ലല്ല്!

  ReplyDelete
 47. nice work.
  welcome to my blog

  blosomdreams.blogspot.com
  comment, follow and support me.

  ReplyDelete
 48. ഹ്ഹ്..തല്ലി വശം കെടുത്തിയിട്ട് പ്രസംഗിക്കുന്നത് കണ്ടില്ലെ? എന്നാണ്‌ ആദ്യം തോന്നിയത്..!!ഹ്മ്മ്..രചനാരീതി കൊള്ളാം ട്ടൊ. രസമുണ്ട്..

  ReplyDelete
 49. @ ഷലീർ അലി:- പിന്നല്ലാതെ…
  @ നിശാസുരഭി:- അയ്യോ അവൾ പോയതൊന്നുമില്ല, ഞാനാ പോയത് ജോലിത്തിരക്കിലോട്ട്…
  @ അരുൺ റിയാസ്:- നന്ദി സുഹ്യത്തേ. തീർച്ചയായും വരാം…
  @ അനശ്വര:- അയ്യോ ഞാൻ മനഃപ്പൂർവ്വം തല്ലിയതല്ലല്ലോ. നന്ദിയുണ്ട് ട്ടോ…!

  ReplyDelete
 50. അവള്‍ പഴകിയപ്പോള്‍ അവളെ തള്ളി വശം കെടുത്തി.. എന്നിട്ട് ഇപ്പൊ ഒന്നും അറിയാത്ത പോലെ

  ReplyDelete